Image

കാശ്‌മീര്‍ വിഘടനവാദിയുടെ അറസ്റ്റ്‌ അമേരിക്ക വൈകിപ്പിച്ചു

Published on 25 July, 2011
കാശ്‌മീര്‍ വിഘടനവാദിയുടെ അറസ്റ്റ്‌ അമേരിക്ക വൈകിപ്പിച്ചു
വാഷിംഗ്‌ടണ്‍: പാക്കിസ്ഥാനുമായിള്ള ബന്ധം വഷളാകാതാരിക്കാന്‍ അമേരിക്കയിലെ കാശ്‌മീര്‍ വിഘടനവാദി ഗുലാം നബി ഫായിയുടെ അറസ്റ്റ്‌ അമേരിക്ക വൈകിപ്പിച്ചെന്ന്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇയാളെ അറസ്റ്റ്‌ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും പാക്കിസ്‌ഥാനുമായുള്ള ബന്ധം കൂടുതല്‍ വഷളാകുമെന്ന പേടിയാണ്‌ അയാളുടെ അറസ്‌റ്റു വൈകിച്ചതെന്ന്‌ സൂചന. ഈ വര്‍ഷം പലതവണ അറസ്‌റ്റ ്‌ചെയ്യാന്‍ തുനിഞ്ഞെങ്കിലും യുഎസ്‌ സ്‌റ്റേറ്റ്‌ ഡിപ്പാര്‍ട്ടുമെന്റോ സിഐഎയോ നല്‍കിയ നിര്‍ദേശം മാനിച്ചാണ്‌ എഫ്‌ബിഐ അറസ്‌റ്റ്‌ വൈകിച്ചതെന്നാണ്‌ അറിയുന്നത്‌.

ഈ മാസം 19നാണ്‌ ഗുലാം നബിയും മറ്റൊരു യുഎസ്‌ പൗരനായ സഹീര്‍ അഹമ്മദും (63) അറസ്‌റ്റിലായത്‌. പാക്ക്‌ ചാര സംഘടനയുടെയും പട്ടാളത്തിന്റെയും നിര്‍ദേശം അനുസരിച്ച്‌ കശ്‌മീരിനുവേണ്ടി യുഎസില്‍ കരുക്കള്‍ നീക്കുകയായിരുന്നു ഇവര്‍ ചെയ്‌തത്‌.

കശ്‌മീര്‍ വിഘടന വാദം പ്രോല്‍സാഹിപ്പിക്കാനും ജനാഭിപ്രായം അതിന്‌ അനുകൂലമാക്കാനും പഇവര്‍ അമേരിക്കയില്‍ ബോധവല്‍ക്കരണം നടത്തിയിരുന്നു. ഇവരുടെ നീക്കങ്ങളുടെ വിശദാംശങ്ങള്‍ 43 പേജുള്ള കുറ്റപത്രത്തില്‍ എഫ്‌ബിഐ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. യുഎസ്‌ സുരക്ഷാ ഉദ്യോഗസ്‌ഥനെ ഉദ്ധരിച്ചുകൊണ്ട്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തതാണ്‌ ഈ കാര്യം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക