Image

ടെക്‌സാസ്‌ വെടിവെയ്‌പ്‌: മരണം ആറായി

Published on 25 July, 2011
ടെക്‌സാസ്‌ വെടിവെയ്‌പ്‌: മരണം ആറായി
ഡാലസ്‌: ബര്‍ത്ത്‌ഡേ പാര്‍ട്ടിയോടനുബന്ധിച്ച്‌ തോക്കുധാരിയുടെ വെടിവെയ്‌പില്‍ മരിച്ചവരുടെ എണ്ണം ആറായി. ദമ്പതികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട അക്രമി പെട്ടെന്നു തോക്കെടുത്തു നിറയൊഴിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്നുപേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. കൊല്ലപ്പെട്ടവര്‍ വിയറ്റ്‌നാം സ്വദേശികളാണ്‌. എന്നാല്‍ അക്രമിയുടെയോ മരിച്ചവരുടെയോ വിശദാംശങ്ങള്‍ പൊലീസ്‌ വെളിപ്പെടുത്തിയിട്ടില്ല. വൈകുന്നേരം ഏഴു മണിയോടയായിരുന്നു അക്രമം. കൂടുതല്‍ വിവരങ്ങള്‍ പോലീസ്‌ പുറത്തുവിട്ടിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക