Image

സഖറിയയ്‌ക്ക്‌ സ്റ്റാറ്റന്‍ഐലന്റില്‍ സ്വീകരണം നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 25 July, 2011
സഖറിയയ്‌ക്ക്‌ സ്റ്റാറ്റന്‍ഐലന്റില്‍ സ്വീകരണം നല്‍കി
ന്യൂയോര്‍ക്ക്‌: മലയാളത്തിന്റെ അഭിമാനമായ പ്രശസ്‌ത സാഹിത്യകാരന്‍ സഖറിയയ്‌ക്ക്‌ സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി സമൂഹം ഊഷ്‌മളമായ വരവേല്‍പ്‌ നല്‍കി. അമേരിക്കയിലെ പ്രഥമ മലയാളി സാമൂഹ്യ-സാംസ്‌കാരിക സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മില്ലര്‍ ഫീല്‍ഡ്‌ പാര്‍ക്കില്‍ വെച്ച്‌ നടത്തപ്പെട്ട വാര്‍ഷിക പിക്‌നിക്കില്‍ പ്രവാസി സാഹിത്യകാരന്‍ മനോഹര്‍ തോമസിനൊപ്പം എത്തിച്ചേര്‍ന്ന സഖറിയയെ സംഘാടനാ ഭാരവാഹികള്‍, സാഹിത്യ പ്രവര്‍ത്തകര്‍, സാംസ്‌കാരിക നായകര്‍, ജനക്ഷേമ പ്രവര്‍ത്തകര്‍ എന്നിവര്‍ സ്വീകരിച്ചു.

മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ റെജി വര്‍ഗീസ്‌, തോമസ്‌ മാത്യു (വൈസ്‌ പ്രസിഡന്റ്‌), ജോസ്‌ ഏബ്രഹാം (സെക്രട്ടറി), അലക്‌സ്‌ വലിയവീടന്‍സ്‌ (ജോയിന്റ്‌ സെക്രട്ടറി), സാബു സ്‌കറിയ (പിക്‌നിക്ക്‌ കോര്‍ഡിനേറ്റര്‍) എന്നിവര്‍ സ്വീകരണ പരിപാടിക്ക്‌ ഒരുക്കങ്ങള്‍ നടത്തി.

മാതൃഭാഷയും സംസ്‌കാരവും സൗഹൃദവും കാത്തുസൂക്ഷിക്കാന്‍ പരിശ്രമിക്കുന്ന പ്രവാസി സമൂഹത്തിന്റെ പ്രയത്‌നങ്ങള്‍ അഭിനന്ദനീയമാണെന്നും, മലയാളത്തിന്റെ മഹത്വം വിസ്‌മരിക്കരുതെന്നും സഖറിയ അഭിപ്രായപ്പെട്ടു. സുഹൃത്തുക്കളും പ്രവര്‍ത്തകരുമായി സംഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഫാ. ജോ കാരക്കുന്നേല്‍, രാജു മൈലപ്ര, സി.വി. വളഞ്ഞവട്ടം, ഫ്രെഡ്‌ കൊച്ചിന്‍, ഷാജി എഡ്വേര്‍ഡ്‌, ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌, തിരുവല്ല ബേബി, റോഷന്‍ മാമ്മന്‍, ജേക്കബ്‌ മാത്യു, പ്രകാശ്‌ എസ്‌.എസ്‌, ഏബ്രഹാം വി.എ, തോമസ്‌ കീപ്പനശ്ശേരി, ജോസ്‌ തോമസ്‌, ജോസഫ്‌ സക്കറിയ, അന്നമ്മ സ്‌കറിയ, ബാബു പീറ്റര്‍, ജെമിനി തോമസ്‌, ജോസ്‌ വര്‍ഗീസ്‌ തുടങ്ങിയ ആത്മീയ- സാഹിത്യ- സാമൂഹ്യ- കലാ പ്രവര്‍ത്തകരോടും അസോസിയേഷന്‍ ഭാരവാഹികളോടുമൊപ്പം കേരള സമാജം ഓഫ്‌ സ്റ്റാറ്റന്‍ഐലന്റ്‌ നേതാക്കളായ സജി ജേക്കബ്‌, ജോയിക്കുട്ടി, കൊച്ചുമ്മന്‍ കാമ്പയില്‍, പ്രഭ ഉമ്മന്‍ തുടങ്ങിയവരുടെ സാന്നിധ്യവും സ്വീകരണപരിപാടിക്ക്‌ കൊഴുപ്പേകി. ബിജു ചെറിയാന്‌ (പബ്ലിസിറ്റി ചെയര്‍മാന്‍, മലയാളി അസോസിയേഷന്‍) അറിയിച്ചതാണിത്‌.
സഖറിയയ്‌ക്ക്‌ സ്റ്റാറ്റന്‍ഐലന്റില്‍ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക