Image

വി.എസിന്റെ ബന്ധുവിന് ഭൂമി നല്‍കിയത് ചട്ടംലംഘിച്ചെന്ന് സര്‍ക്കാര്‍

Published on 25 July, 2011
വി.എസിന്റെ ബന്ധുവിന് ഭൂമി നല്‍കിയത് ചട്ടംലംഘിച്ചെന്ന് സര്‍ക്കാര്‍
കൊച്ചി: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായി വി.എസ് അച്യുതാനന്ദന്റെ ബന്ധുവിന് കാസര്‍കോട് ജില്ലയില്‍ ഭൂമി അനുവദിച്ചത് ചട്ടങ്ങള്‍ മറികടന്നാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കാസര്‍കോട് ജില്ലയില്‍ 4.22 ഏക്കര്‍ ഭൂമിയാണ് വി.എസിന്റെ ബന്ധുവും വിമുക്ത ഭടനുമായ സോമന് എല്‍.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ചത്. യുഡിഎഫ് അധികാരത്തിലെത്തിയ ഉടന്‍ ഭൂമി തിരിച്ചെടുക്കാന്‍ തീരുമാനിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനെതിരെ ഭൂമിയുടെ ഉടമയായ ആലപ്പുഴ സ്വദേശി സോമന്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക