Image

ഭൂമി തട്ടിപ്പ് : തമിഴ്‌നാട് മുന്‍ മന്ത്രി കീഴടങ്ങി

Published on 25 July, 2011
ഭൂമി തട്ടിപ്പ് : തമിഴ്‌നാട് മുന്‍ മന്ത്രി കീഴടങ്ങി
സേലം: മുതിര്‍ന്ന ഡി.എം.കെ.നേതാവും തമിഴ്‌നാട് മുന്‍ കൃഷിമന്ത്രിയുമായ വീരപാണ്ടി അറുമുഖം ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പോലീസില്‍ കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് അറുമുഖം കീഴടങ്ങിയത്.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഒരു കോളനിയിലെ 23 കുടുംബങ്ങളെ ഒഴിപ്പിച്ച കേസുള്‍പ്പെടെ രണ്ട് കേസുകളാണ് അറുമുഖത്തിനെതിരെയുള്ളത്. കോടികളുടെ ഇടപാടാണ് ഇതിന്റെ ഭാഗമായി നടന്നതെന്നാണ് കേസ്.

ജില്ലാ ക്രൈംബ്രാഞ്ച് പോലീസ് ഓഫീസിലാണ് പത്ത് മണിയോടെ അദ്ദേഹം കീഴടങ്ങിയത്. പിന്നീട് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അദ്ദേഹത്തെ കോടതി മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ജൂലൈ 27 ന് അറുമുഖത്തെ വീണ്ടും കോടതിയില്‍ ഹാജരാക്കും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക