Image

വോട്ടിനു കോഴ വിവാദത്തില്‍ രേവതി രമണ്‍സിംഗിനെ ചോദ്യം ചെയ്തു

Published on 25 July, 2011
വോട്ടിനു കോഴ വിവാദത്തില്‍ രേവതി രമണ്‍സിംഗിനെ ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: വോട്ടിനു കോഴ വിവാദത്തില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും പാര്‍ലമെന്റംഗവുമായ രേവതി രമണ്‍സിംഗിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തു. ചോദ്യംചെയ്യലിനു വിധേയനാകാന്‍ ദക്ഷിണ ഡല്‍ഹിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ രാവിലെ 11.45നാണ് രമണ്‍സിംഗ് എത്തിയത്. പുറത്തു കാത്തുനിന്നിരുന്ന മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കാന്‍ അദ്ദേഹം തയാറായില്ല.

2008ലെ വിശ്വാസവോട്ടെടുപ്പില്‍ യുപിഎയ്ക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ ബിജെപി എംപിമാര്‍ക്കു കോഴ നല്‍കിയതില്‍ സിംഗിനു പങ്കു
ണ്ടെന്നാണ് ആരോപണം. കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ പോലീസ് ചോദ്യം ചെയ്യുന്ന നാലാമത്തെ പ്രമുഖനാണ് രമണ്‍ സിംഗ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക