Image

ആരോപണം ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാന്‍: കൊടിയേരി

Published on 25 July, 2011
ആരോപണം ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാന്‍: കൊടിയേരി
കണ്ണൂര്‍: കണിച്ചുകുളങ്ങര കേസുമായി ബന്ധപ്പെട്ട്‌ ചെന്നിത്തലയ്‌ക്കെതിരേ നടന്ന അന്വേഷണിത്തില്‍ ഇടതുപക്ഷം ഇടപെട്ടിട്ടില്ലെന്ന്‌ പതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍ വ്യക്തമാക്കി. വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ പൂഴ്‌ത്തിയെന്നുവരുത്തി ചെന്നിത്തലയ്‌ക്ക്‌ ക്ലീന്‍ ചിറ്റ്‌ നല്‍കി മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ അവകാശവാദം ഉന്നയിക്കാനുള്ള ചിലരുടെ കുത്സിത ബുദ്ധിയാണ്‌ ഇതിന്‌ പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

കണിച്ചുകുളങ്ങര കേസിലെ പ്രതികളായ ഹിമാലന്‍ ചിട്ടിഫണ്ട്‌ ഉടമകളെ രക്ഷിക്കാന്‍ കൈക്കൂലി വാങ്ങിയെന്നത്‌ ഉള്‍പ്പടെയുള്ള ആരോപണങ്ങളാണു രമേശ്‌ ചെന്നിത്തലയ്‌ക്കെതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍ വിജിലന്‍സ്‌ അകന്വേഷണത്തില്‍ ചെന്നിത്തലക്കെതിരെ തെളിവില്ലെന്ന റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഈ റിപ്പോര്‍ട്ടാണ്‌ പൂഴ്‌ത്തിവെച്ചതെന്ന്‌ ആരോപണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക