Image

മാര്‍ മാത്യു അറയ്‌ക്കലിന്‌ അയര്‍ലന്‍ഡിലെ ഇന്ത്യന്‍ എംബസിയില്‍ വരവേല്‌പ്‌

ജോയിച്ചന്‍ പുതുക്കുളം Published on 26 July, 2011
മാര്‍ മാത്യു അറയ്‌ക്കലിന്‌ അയര്‍ലന്‍ഡിലെ ഇന്ത്യന്‍ എംബസിയില്‍ വരവേല്‌പ്‌
ഡബ്ലിന്‍(അയര്‍ലന്‍ഡ്‌): സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്‌ക്കലിന്‌ ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തില്‍ ഊഷ്‌മള വരവേല്‍പ്‌ നല്‍കി. ഇന്ത്യന്‍ എംബസി കേരള സമൂഹത്തിന്‌ നല്‍കുന്ന സേവനങ്ങള്‍ക്ക്‌ മാര്‍ അറയ്‌ക്കല്‍ നന്ദി പ്രകാശിപ്പിച്ചു. വിദ്യാഭ്യാസ -ആരോഗ്യ മേഖലകളില്‍ ഐറിഷ്‌ ഗവണ്‍മെന്റുമായി സഹകരിച്ചു പ്രവര്‍ത്തിക്കാവുന്ന വിവിധ തലങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്‌തു. ഫസ്‌റ്റ്‌ കൗണ്‍സിലര്‍ ഡി.രാമമൂര്‍ത്തി, സെക്രട്ടറി രവികുമാര്‍, അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍, ഫാ.മാത്യു അറയ്‌ക്കപ്പറമ്പില്‍, ജോയി ലൂക്കന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
മാര്‍ മാത്യു അറയ്‌ക്കലിന്‌ അയര്‍ലന്‍ഡിലെ ഇന്ത്യന്‍ എംബസിയില്‍ വരവേല്‌പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക