Image

നോര്‍ത്ത് അമേരിക്ക-യൂറോപ്പ്-കാനഡ മാര്‍ത്തോമ ഭദ്രാസന കണ്‍വന്‍ഷന്‍ ആഗസ്റ്റ് 1 മുതല്‍ ആരംഭിക്കുന്നു

പി.പി.ചെറിയാന്‍ Published on 26 July, 2011
നോര്‍ത്ത് അമേരിക്ക-യൂറോപ്പ്-കാനഡ മാര്‍ത്തോമ ഭദ്രാസന കണ്‍വന്‍ഷന്‍ ആഗസ്റ്റ് 1 മുതല്‍ ആരംഭിക്കുന്നു
ഡാളസ് : നോര്‍ത്ത് അമേരിക്ക-യൂറോപ്പ്-കാനഡ മാര്‍ത്തോമ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തി വരാറുള്ള റീജിയണല്‍ കണ്‍വന്‍ഷനുകള്‍ ആഗസ്റ്റ് 1 മുതല്‍ ആരംഭിക്കും.

യൂറോപ്പ്(ആഗസ്റ്റ് 1 മുതല്‍ 8വരെ), കാനഡ(ആഗസ്റ്റ് 9-15), സിയാറ്റില്‍ - ലോസ്എയ്ഞ്ചല്‍സ്(
ആഗസ്റ്റ് 16-22), ഹൂസ്റ്റണ്‍ (ആഗസ്റ്റ് 23-28), സൗത്ത് ഫ്‌ളോറിഡ(ആഗസ്റ്റ് 10 മുതല്‍ സെപ്റ്റംബര്‍ 4വരെ), ഫിലാഡല്‍ഫിയ(സെപ്റ്റംബര്‍ -6 മുതല്‍ 11വരെ), ചിക്കാഗൊ (സെപ്റ്റംബര്‍ 13 മുതല്‍ 18 വരെ ), ന്യൂയോര്‍ക്ക്(സെപ്റ്റംബര്‍ 20 മുതല്‍ 25 വരെ) എന്നീ തീയ്യതികളിലാണ് കണ്‍വന്‍ഷനുകള്‍ നടക്കുന്നത്.

സുപ്രസിദ്ധ വേദപണ്ഡിതനും, കണ്‍വന്‍ഷന്‍ പ്രസംഗികനുമായ റവ.ഡോ.ടി.ജെ.തോമസ് അച്ചന്‍ , മിസ്സിസ് ടി.ജെ തോമസ് എന്നിവരാണ് മുഖ്യ പ്രഭാഷണങ്ങള്‍ നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഭദ്രാസന സെക്രട്ടറി റവ.കെ.ഇ.ഗീവര്‍ഗീസ് അച്ചനുമായി 516-377-3322 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
നോര്‍ത്ത് അമേരിക്ക-യൂറോപ്പ്-കാനഡ മാര്‍ത്തോമ ഭദ്രാസന കണ്‍വന്‍ഷന്‍ ആഗസ്റ്റ് 1 മുതല്‍ ആരംഭിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക