Image

പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിയും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് എ. രാജ

Published on 26 July, 2011
പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിയും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് എ. രാജ
ന്യൂഡല്‍ഹി: ടു ജി അഴിമതിക്കേസില്‍ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രി പി. ചിദംബരത്തെയും താന്‍ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് മുന്‍ ടെലികോം മന്ത്രി എ. രാജ. മാധ്യമങ്ങള്‍ തന്റെ മൊഴി തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നെന്നും എ. രാജ കോടതിയില്‍ പറഞ്ഞു.

ടു ജി ലൈസന്‍സ് ലഭിച്ച സ്ഥാപനങ്ങള്‍ ഓഹരി വിറ്റത് പ്രധാനമന്ത്രിക്കും ചിദംബരത്തിനും അറിയാമെന്നായിരുന്നു രാജയുടെ അഭിഭാഷകന്‍ സുശീല്‍കുമാര്‍ കോടതിയില്‍ പറഞ്ഞിരുന്ന
ത്. ഇടപാടിനെക്കുറിച്ച് ഇരുവര്‍ക്കും അറിയാമെന്ന രാജയുടെ വെളിപ്പെടുത്തല്‍ ദേശീയരാഷ്ട്രീയത്തില്‍ വിവാദമാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് രാജയുടെ പുതിയ വിശദീകരണം. അതേസമയം കേസില്‍ അന്ന് ധനമന്ത്രിയായിരുന്ന ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ സാക്ഷിയാക്കണമെന്നും എ. രാജ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക