Image

അലിഗഡ് മുസ്‌ലീം സര്‍വകലാശാല വി.സിയ്‌ക്കെതിരെ സി.ബി.ഐ. അന്വേഷണം

Published on 26 July, 2011
അലിഗഡ് മുസ്‌ലീം സര്‍വകലാശാല വി.സിയ്‌ക്കെതിരെ സി.ബി.ഐ. അന്വേഷണം
അലിഗഡ്: അലിഗഡ് മുസ്‌ലീം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.പി.കെ. അബ്ദുള്‍ അസീസിനെതിരെ സി.ബി.ഐ. അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രാഥമിക പരിശോധയ്ക്കായി അബ്ദുള്‍ അസീസ് ഒപ്പിട്ട 48 ഫയലുകള്‍ അടിയന്തരമായി മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഓഫീസിലെത്തിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രജിസ്ട്രാര്‍ വി.കെ.അബ്ദുള്‍ ജലീല്‍ അറിയിച്ചു.

അബ്ദുള്‍ അസീസിന്റെ നടപടികള്‍ക്കെതിരെ നേരത്തെയും ആരോപണമുയര്‍ന്നിരുന്നു. ഇത് ശക്തമായ പശ്ചാത്തലത്തിലാണ് സി.ബി.ഐ.അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചത്. സംഭവത്തെ തുടര്‍ന്ന് അബ്ദുള്‍ അസീസ് വി.സി.സ്ഥാനം രാജിവെക്കണമെന്ന് അലിഗഡ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക