Image

ഫോമ: മറിയാമ്മ ജോര്‍ജ്‌, രാജു ചിറമണ്ണില്‍, ജോര്‍ജ്‌ നടവയല്‍ ജേതാക്കള്‍

ജോയിച്ചന്‍ പുതുക്കുളം Published on 26 July, 2011
ഫോമ: മറിയാമ്മ ജോര്‍ജ്‌, രാജു ചിറമണ്ണില്‍, ജോര്‍ജ്‌ നടവയല്‍ ജേതാക്കള്‍

ന്യൂയോര്‍ക്ക്‌: ഫോമാ ദേശീയ മലയാള സാഹിത്യമത്സര വിജയികളെ പ്രഖ്യാപിച്ചു. ജൂലൈ പതിനഞ്ചാം തീയതി ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളിലും, സാഹിത്യമത്സര സംഘാടക സമിതി അധ്യക്ഷന്‍ ബിജോ ചെമ്മാന്ത്രയും സംയുക്തമായി പുറപ്പെടുവിച്ച പത്രക്കുറിപ്പിലാണ്‌ കവിത, കഥ, ലേഖനം എന്നീ വിഭാഗങ്ങളിലെ മത്സരവിജയികളെ പ്രഖ്യാപിച്ചത്‌.

കവിതാ വിഭാഗത്തില്‍ ഒന്നാംസ്ഥാനം മറിയാമ്മ ജോര്‍ജും, രണ്ടാംസ്ഥാനം ജോര്‍ജ്‌ നടവയലും നേടി. ചെറുകഥാ വിഭാഗത്തില്‍ ഒന്നാം സ്ഥാനം രാജു ചിറമണ്ണിലും, രണ്ടാം സ്ഥാനം അബ്‌ദുള്‍ പുന്നയൂര്‍ക്കുളവും കരസ്ഥമാക്കി. ലേഖന മത്സരത്തില്‍ ജോര്‍ജ്‌ നടവയലും, ഷീബാ ജോസും യഥാക്രമം ഒന്നാം രണ്ടും സമ്മാനങ്ങള്‍ നേടി.

സാഹിത്യരംഗത്ത്‌ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭരായ വിധികര്‍ത്താക്കളായിരുന്നു സാഹിത്യരചനകള്‍ വിലയിരുത്തി സമ്മാനാര്‍ഹരെ തെരഞ്ഞെടുത്തത്‌. വിജയികള്‍ക്ക്‌ പ്രശസ്‌തപത്രവും കാഷ്‌ അവാര്‍ഡും പുരസ്‌കാരമായി നല്‍കും. ഒന്നാം സമ്മാനാര്‍ഹര്‍ക്ക്‌ പ്രശസ്‌ത കവി ഒ.എന്‍.വി കുറുപ്പ്‌ കൈയ്യൊപ്പിട്ട കവിതാ പുസ്‌തകങ്ങളും സമ്മാനിക്കും.

ദേശീയ സാഹിത്യമത്സര വിജയികള്‍ക്ക്‌ പുരസ്‌കാരം നല്‍കുന്നതിനുള്ള വേദിയും തീയതിയും പിന്നീട്‌ അറിയിക്കുമന്ന്‌ ബേബി ഊരാളില്‍ അറിയിച്ചു.


ഫോമ: മറിയാമ്മ ജോര്‍ജ്‌, രാജു ചിറമണ്ണില്‍, ജോര്‍ജ്‌ നടവയല്‍ ജേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക