Image

പാക്‌ വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തി

Published on 26 July, 2011
പാക്‌ വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തി
ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖര്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിന്‌ ഇന്ന്‌ ഡല്‍ഹിയിലെത്തി. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ അവര്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്‌.എം കൃഷ്‌ണയുമായി ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വിഷയങ്ങള്‍ ചര്‍ച്ചയിലെ പ്രധാന വിഷയമാണ്‌. പാകിസ്‌താനില്‍ ആദ്യമായി വിദേശകാര്യ മന്ത്രി പദത്തിലെത്തുന്ന വനിത, ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്നീ നിലകളിലും പ്രശസ്‌തയാണ്‌ 34കാരിയായ ഹിന.

പാകിസ്‌താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ശരത്‌ സബര്‍വാള്‍, പാകിസ്‌താനിെല ഇന്ത്യന്‍ വിദേശകാര്യാലയം ജോയിന്റ്‌ സെക്രട്ടറി വൈ.കെ സിന്‍ഹ എന്നിവര്‍ ചേര്‍ന്ന്‌ ഹിനക്ക്‌ ദല്‍ഹി വിമാനത്താവളത്തില്‍ ഔദ്യോഗീക സ്വീകരണം നല്‍കി. ഇന്ത്യയിലെ പാകിസ്‌താന്‍ ഹൈക്കമ്മീഷണര്‍ ഷാഹിദ്‌ മാലിക്‌ തുടങ്ങിയവരും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. ഹിനയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനം കൂടിയാണിത്‌.
പാക്‌ വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക