Image

ഡോ. മാണി ജേക്കബ്‌ നിര്യാതനായി

Published on 27 July, 2011
ഡോ. മാണി ജേക്കബ്‌ നിര്യാതനായി
ന്യൂഡല്‍ഹി: അയാഷെ (ക്രൈസ്‌തവ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ ദേശീയ അസോസിയേഷന്‍) ജനറല്‍ സെക്രട്ടറിയും വിദ്യാഭ്യാസ വിചക്ഷണനും അലഹാബാദ്‌ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി ചാന്‍സലറുമായ ഡോ. മാണി ജേക്കബ്‌ (68) നിര്യാതനായി. 1970ല്‍ അയാഷെയുടെ ഡപ്യൂട്ടി സെക്രട്ടറിയും 1991ല്‍ ജനറല്‍ സെക്രട്ടറിയുമായി. വിവിധ രാജ്യങ്ങളിലെ ക്രൈസ്‌തവ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ രാജ്യാന്തര സംഘടനയായ ഇഫാഷെയുടെ സ്‌ഥാപക സെക്രട്ടറി ജനറലാണ്‌. ന്യൂനപക്ഷ വിദ്യാഭ്യാസത്തിനുള്ള ദേശീയ മോണിട്ടറിങ്‌ കമ്മിറ്റിയില്‍ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ന്യൂനപക്ഷ, പട്ടികജാതി-വര്‍ഗ ക്ഷേമത്തിനുള്ള യുജിസി കമ്മിറ്റി നിര്‍വാഹക സമിതിയംഗമായിരുന്നു.

ഡല്‍ഹിയില്‍ നാളെ 2.30നു ഹൗസ്‌ ഖാസ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ സംസ്‌കാര ശുശ്രൂഷകള്‍ നടക്കും. സംസ്‌കാരം പിന്നീടു കോട്ടയം പുത്തന്‍പള്ളി സെമിത്തേരിയില്‍.

വനിതാ കമ്മിഷന്‍ അംഗം ഡോ. റെനി ജേക്കബ്‌ ആണു ഭാര്യ. മക്കള്‍: മനു ജേക്കബ്‌, പരേതനായ മനീഷ്‌ ജേക്കബ്‌
ഡോ. മാണി ജേക്കബ്‌ നിര്യാതനായി
Join WhatsApp News
വിദ്യാധരൻ 2018-04-03 23:38:34
കഷ്ടം ! സ്ഥാനവലിപ്പമോ പ്രഭുതയോ 
            സജ്ജാതിയോ വംശമോ 
ദൃഷ്ടശ്രീ തനുധാടിയോ ചെറുതുമി -
           ങ്ങോരില്ല ഘോരാനലൻ (മൃത്യു)
സ്പഷ്ടം മാനുഷഗർവ്വമൊക്ക യിവിടെ 
            പൂക്കസ്തമിക്കുന്നിതി -
ങ്ങിഷ്ടന്മാർ പിരിയുന്നു ! ഹ ! -ഇവിടമാ- 
            ണദ്ധ്യാത്മവിദ്യാലയം  (പ്രരോദനം -ആശാൻ )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക