Image

പ്രവര്‍ത്തകര്‍ നല്‍കിയ ഷാള്‍കൊണ്ട്‌ ചെരുപ്പ്‌ തുടച്ച മന്ത്രിയുടെ നടപടി വിവാദത്തില്‍

Published on 27 July, 2011
പ്രവര്‍ത്തകര്‍ നല്‍കിയ ഷാള്‍കൊണ്ട്‌ ചെരുപ്പ്‌ തുടച്ച മന്ത്രിയുടെ നടപടി വിവാദത്തില്‍
ജയ്‌പുര്‍: സ്വീകരണച്ചടങ്ങിനിടെ പ്രവര്‍ത്തകര്‍ നല്‍കിയ പരുത്തി ഷാള്‍ ഉപയോഗിച്ച്‌ ചെരുപ്പ്‌ തുടച്ച മന്ത്രിയുടെ നടപടി വിവാദത്തില്‍. കേന്ദ്ര ഗ്രാമവികസനമന്ത്രി ജയ്‌റാം രമേശാണ്‌ രാജസ്ഥാനിലെ ബിക്കാനീറില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിനിടെ നല്‍കിയ ഷാള്‍ വെച്ചാണ്‌ മന്ത്രി ചെരിപ്പ്‌ തുടച്ചത്‌. പരുത്തിഷാള്‍ ഗാന്ധിജിയുടെ നെയ്‌ത്ത്‌ യന്ത്രത്തിന്റെ പ്രതീകമാണ്‌. ഗാന്ധിജിയെയാണ്‌ ജയ്‌റാം രമേഷ്‌ അപമാനിച്ചത്‌ ബി.ജെ.പി. നേതാക്കള്‍ പറഞ്ഞു.സംഭവത്തില്‍ ശക്തമായി പ്രതിഷേധിച്ച ബി.ജെ.പി. സംസ്ഥാനപ്രസിഡന്‍റ്‌ അരുണ്‍ ചതുര്‍വേദി, കേന്ദ്രമന്ത്രിയും മുഖ്യമന്ത്രി ഗെഹ്‌ലോട്ടും മാപ്പുപറയണമെന്ന്‌ ആവശ്യപ്പെട്ടു.
Join WhatsApp News
വിദ്യാധരൻ 2018-04-03 23:27:36
ചാരുത്വം തികയും സുമങ്ങളെയുടൻ 
              വീഴ്ത്തുന്നു പൂവല്ലികൾ
ചോരും മാധുരിയാർന്ന പക്വ നിരയെ 
              ത്തള്ളുന്നു വൃക്ഷങ്ങളും 
പാരും കൈവെടിയുന്നു പുത്രരെയഹോ 
               പാകാപ്തിയിൽ -ദോഷമായ് 
ത്തീരുന്നോ ഗുണമിങ്ങിവറ്റ കഠിന 
               ത്യാഗം പഠിപ്പിക്കയോ ?   (പ്രരോദനം -ആശാൻ )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക