Image

വിശ്വാസ്‌ ഡപ്പകാളിന്‌ ഫൊക്കാന യാത്രയയപ്പ്‌ നല്‍കി

Published on 27 July, 2011
വിശ്വാസ്‌ ഡപ്പകാളിന്‌ ഫൊക്കാന യാത്രയയപ്പ്‌ നല്‍കി
ചിക്കാഗോ: ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ ഓഫീസര്‍ വിശ്വാസ്‌ ഡപ്പകാളിന്‌ ഫൊക്കാനാ ചിക്കാഗോ റീജിയന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ്‌ നല്‍കി. ചിക്കാഗോയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ ഓഫീസറായി പ്രവര്‍ത്തിച്ച മൂന്നുവര്‍ഷക്കാലം മലയാളി സമൂഹത്തിന്‌ നല്‍കിയ സേവനങ്ങള്‍ക്ക്‌ മലയാളി സമൂഹം ഒന്നടങ്കം വിശ്വാസ്‌ ഡപ്പ്‌കാളിനോട്‌ കടപ്പെട്ടിരിക്കുന്നു എന്ന്‌ യോഗത്തില്‍ പങ്കെടുത്ത ഫൊക്കാനയുടെ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

കോണ്‍സുലേറ്റ്‌ ജനറലായി സ്ഥാനലബ്‌ധി ലഭിച്ച ബിശ്വാസ്‌ ഡപ്പ്‌കാളിന്റെ പ്രവര്‍ത്തനങ്ങള്‍ മലയാളി സമൂഹത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ ഓഫീസിലേക്ക്‌ അടുപ്പിച്ചു എന്ന്‌ ഫൊക്കാന പ്രഥമ പ്രസിഡന്റ്‌ ഡോ. അനിരുദ്ധനും, ഫൊക്കാന ട്രസ്റ്റ്‌ ബോര്‍ഡ്‌ അംഗം മറിയാമ്മ പിള്ളയും പ്രസ്‌താവിച്ചു.

ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ ഓഫീസിനെ ജനകീയമാക്കി ഏറ്റവും കൂടുതല്‍ ഒ.ഡി.ഐ. കാര്‍ഡുകള്‍ വിതരണം ചെയ്യുവാന്‍ മുന്‍കൈയെടുത്ത്‌ വിശ്വാസ്‌ ഡപ്പ്‌കാളിന്റെ പ്രവര്‍ത്തനം സ്‌തുത്യര്‍ഹമായിരുന്നു എന്ന്‌ ഫൊക്കാന നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍ സിറിയക്‌ കൂവക്കാട്ടില്‍ പ്രസ്‌താവിച്ചു. ഫൊക്കാന ചിക്കാഗോ റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ ടോമി അമ്പേനാട്ട്‌ അദ്ധ്യക്ഷത വഹിച്ച മീറ്റിംഗില്‍ ഫൊക്കാന ദേശീയ വൈസ്‌ പ്രസിഡന്റ്‌ അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍, ജോ.സെക്രട്ടറി വര്‍ഗീസ്‌ പാലമലയില്‍, ഐ.എം.എ.പ്രസിഡന്റ്‌ ഷാജന്‍ ആനിത്തോട്ടം, കെ.സി.എസ്‌. വൈസ്‌ പ്രസിഡന്റ്‌ ബിനു പൂത്തുറയില്‍, അരുണ്‍ നെല്ലാമറ്റം, ടിനു പറഞ്ഞാട്ട്‌, ഫോമ മിഡ്‌വെസ്റ്റ്‌ റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ പീറ്റര്‍ കുളങ്ങര, ഫൊക്കാന മിഡ്‌വെസ്റ്റ്‌ റിജിയന്‍ മുന്‍ സെക്രട്ടറി സൈമണ്‍ മുട്ടത്തില്‍, പ്രവാസി കേരള കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ജെയ്‌ബു കുളങ്ങര, ഫൊക്കാന നാഷണല്‍ മെമ്പര്‍ ജോയി കോട്ടൂര്‍, യൂണൈറ്റഡ്‌ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ സൈമണ്‍ പള്ളിക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്‌: സൈമണ്‍ മുട്ടത്തില്‍
വിശ്വാസ്‌ ഡപ്പകാളിന്‌ ഫൊക്കാന യാത്രയയപ്പ്‌ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക