Image

പ്രേമബന്ധം: പാക്കിസ്ഥനില്‍ 8 മക്കളെ വെടിവെച്ച്‌ കൊലപ്പെടുത്തി

Published on 28 July, 2011
പ്രേമബന്ധം: പാക്കിസ്ഥനില്‍ 8 മക്കളെ വെടിവെച്ച്‌ കൊലപ്പെടുത്തി
ലാഹോര്‍: പിതാവ്‌ തന്റെ എട്ടു മക്കളെ വെടിവെച്ചു കൊലപ്പെടുത്തി. പക്കിസ്ഥാനിലെ പഞ്ചാബ്‌ പ്രവിശ്യയിലാണ്‌ സംഭവം. ആരിഫ്‌ മുബാഷിര്‍ എന്നയാള്‍ മക്കളില്‍ രണ്ടുപേര്‍ക്കു പ്രേമബന്ധമുണ്ടെന്ന സംശയത്തിലാണ്‌ പെണ്‍മക്കളെ പിതാവ്‌ വെടിവച്ചു കൊന്നത്‌. ഇയാളുടെ ഭാര്യ അടക്കം വീട്ടിലുള്ള മറ്റുള്ളവര്‍ നോക്കിനില്‍ക്കെയാണ്‌ തന്റെ മുറിയിലേക്കു വിളിച്ചുവരുത്തി നിറയൊഴിക്കുകയായിരുന്നു. സംഭവത്തിനുശേഷം അമ്മ മുസാറത്ത്‌ ആണ്‌ പൊലീസിനെ വിളിച്ചുവരുത്തിയത്‌. മക്കളായ സമീന(14)യ്‌ക്കും റസിയ(16)യ്‌ക്കും രണ്ടു കോളജ്‌ വിദ്യാര്‍ഥികളുമായി പ്രേമബന്ധമുണ്ടായിരുന്നുവെന്നും ഇവരുടെ മറ്റു സഹോദരിമാര്‍ ഇതില്‍ ഇവരെ സഹായിച്ചുവെന്നുമാണ്‌ കൊലയ്‌ക്കുള്ള കാരണമായി മുബാഷിര്‍ പൊലീസിനോടു പറഞ്ഞത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക