Image

സാംബിയയില്‍ വാഹനാപകടം: 34 മരണം

Published on 28 July, 2011
സാംബിയയില്‍ വാഹനാപകടം: 34 മരണം
ലുസാക്ക: ബസ്സും ട്രക്കും കൂട്ടിയിടിച്ച്‌ സാംബിയയില്‍ 34 പേര്‍ മരിച്ചു. ലുസാക്കയില്‍ നിന്നു 250 കിലോമീറ്റര്‍ അകലെ നിംബയിലാണ്‌ അപകടം നടന്നത്‌. ചിപ്പാറ്റയില്‍ നിന്നു ലുസാക്കിയിലേയ്‌ക്കു പോകുകയായിരുന്ന ബസാണ്‌ അപകടത്തില്‍പ്പെട്ടത്‌. അപകടത്തില്‍ നിരവധി പേര്‍ക്ക്‌ പരിക്കേറ്റതായും ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും പോലീസ്‌ അറിയിച്ചു. മരണസംഖ്യ ഉയരുമെന്നാണ്‌ റിപ്പോര്‍ട്ട്‌. കൂട്ടിയിടിയുടെ ആഘാതത്തില്‍ ബസ്‌ ഏകദേശം പൂര്‍ണമായും തകര്‍ന്നു. 28 പേര്‍ സംഭവസ്ഥലത്തുവച്ചും ആറു പേര്‍ ആശുപത്രിയിലേയ്‌ക്കു കൊണ്‌ടുപോകുംവഴിയുമാണ്‌ മരിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക