Image

തനിക്ക് മറവിരോഗമില്ലെന്ന് കല്‍മാഡി

Published on 28 July, 2011
തനിക്ക് മറവിരോഗമില്ലെന്ന് കല്‍മാഡി
ന്യൂഡല്‍ഹി: തനിക്ക് മറവി രോഗമുണ്‌ടെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ അറസ്റ്റിലായ സംഘാടകസമിതി മുന്‍ ചെയര്‍മാന്‍ സുരേഷ് കല്‍മാഡി. മറവിരോഗമുണ്‌ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് എയിംസില്‍ പരിശോധനയ്ക്ക് വിധേയനാക്കാനായി കൊണ്ടുവന്നപ്പോഴാണ് താന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് കല്‍മാഡി വ്യക്തമാക്കിയത്.

പതിവ് പരിശോധനയ്ക്കായാണ് എയിംസിലെത്തിയതെന്നും തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ഉചിതമായ സമയത്ത് മറുപടി നല്‍കുമെന്നും കല്‍മാഡി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക