Image

വിമാന യാത്രക്കാരന്‍ കുഴഞ്ഞുവീണ്‌ മരിച്ചു

Published on 28 July, 2011
വിമാന യാത്രക്കാരന്‍ കുഴഞ്ഞുവീണ്‌ മരിച്ചു
തിരുവനന്തപുരം: അബുദാബിയില്‍ നിന്നെത്തിയ യാത്രക്കാരന്‍ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ്‌ മരിച്ചു. കൊല്ലം സ്വദേശി വര്‍ഗീസ്‌ (57) ആണ്‌ മരിച്ചത്‌. തിരുവനന്തപുരം വിമാനത്താവളത്തിലെ ടോയ്‌ലറ്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയസ്‌തംഭനമാണ്‌ മരണകാരണമെന്ന്‌ അറിയുന്നു. ഇന്ന്‌ രാവിലെ അബുദാബിയില്‍ നിന്നെത്തിയ ഐഎക്‌സ്‌ 538 വിമാനത്തിലെ യാത്രക്കാരനായിരുന്നു വര്‍ഗീസ്‌. കുടുംബ സമേതം നാട്ടിലേക്കുള്ള യാത്രയിലായിരുന്നു അദ്ദേഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക