Image

ഫൊക്കാന നാഷണല്‍ സ്‌പെല്ലിംഗ്‌ ബീ മത്സരം ഡിട്രോയിറ്റില്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 29 July, 2011
ഫൊക്കാന നാഷണല്‍ സ്‌പെല്ലിംഗ്‌ ബീ മത്സരം ഡിട്രോയിറ്റില്‍
ഡിട്രോയിറ്റ്‌:ഫൊക്കാന ഗ്ലോബല്‍ ഫൗണ്ടേഷന്‍ നടത്തുന്ന സ്‌പെല്ലിംഗ്‌ ബീയുടെ പ്രാഥമിക മത്സരം ഡിട്രോയിറ്റില്‍ വച്ച്‌ നടത്തുന്നു.

ഡിട്രോയിറ്റിലെ കേരള ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍, ആഗസ്റ്റ്‌ 27, 2011 ശനിയാഴ്‌ച രാവിലെ 9:30ന്‌ കേരള ക്ലബ്ബ്‌ ഓഫീസില്‍ (2850 പാരന്റ്‌ അവന്യൂ, വാറന്‍, മിഷിഗന്‍ 48092) വച്ചാണ്‌ മത്സരം നടക്കുക.പങ്കെടുക്കുവാന്‍ താല്‌പര്യമുള്ള 5 മുതല്‍ 8 വരെയുള്ള ഗ്രേഡുകളില്‍ പഠിക്കുന്ന കുട്ടികള്‍ ആഗസ്റ്റ്‌ 15നു മുന്‍പായി പേര്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കണം. 2011 ഒക്ടോബര്‍ 29ന്‌ ന്യൂയോര്‍ക്ക്‌ സിറ്റിയില്‍ വച്ചായിരിക്കും ഫൈനല്‍ മത്സരം നടക്കുകയെന്ന്‌ സ്‌പെല്ലിംഗ്‌ ബീ ഏരിയ ഡയറക്ടര്‍ ഡോ. മാത്യു വര്‍ഗീസ്‌ (രാജന്‍) അറിയിച്ചു.

മത്സരത്തില്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പ്‌ വിജയികള്‍ക്ക്‌ ഒന്നാം സമ്മാനം 5000 ഡോളര്‍, രണ്ടാം സമ്മാനം 1000 ഡോളര്‍, മൂന്നാം സമ്മാനം 500 ഡോളര്‍, നാലാം സമ്മാനം 300 ഡോളര്‍, അഞ്ചാം സമ്മാനം 200 ഡോളര്‍, പ്രോത്സാഹന സമ്മാനങ്ങളായി 100 ഡോളര്‍ വീതം അഞ്ചു പേര്‍ക്ക്‌ നല്‌കുന്നതുമായിരിക്കും.ഒന്നാം സമ്മാനം സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്‌ ശ്രീ കോശി ജോര്‍ജ്ജ്‌ (റീമാക്‌സ്‌ റിയല്‍റ്റി) ആണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ഡോ. മാത്യു വര്‍ഗീസ്‌ (ഏരിയ ഡയറക്ടര്‍) 734 634 6616, ഇ-മെയില്‍ mvrajan53@hotmail.com, ബൈജു പണിക്കര്‍ (പ്രസിഡന്റ്‌, കേരള ക്ലബ്ബ്‌) 313 920 6753, ബാബു കുര്യന്‍ (ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ ചെയര്‍മാന്‍, കേരള ക്ലബ്ബ്‌) 586 557 5374.
ഫൊക്കാന നാഷണല്‍ സ്‌പെല്ലിംഗ്‌ ബീ മത്സരം ഡിട്രോയിറ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക