Image

ഭരണങ്ങാനം ഭക്തിസാന്ദ്രം; തിരുനാളിന്‌ കൊടിയിറങ്ങി

Published on 29 July, 2011
ഭരണങ്ങാനം ഭക്തിസാന്ദ്രം; തിരുനാളിന്‌ കൊടിയിറങ്ങി
ഭരണങ്ങാനം: അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു ഭക്‌തിനിര്‍ഭരമായ സമാപനം. കുര്‍ബാനയിലും. റാസയിലും പ്രദക്ഷിണത്തിലും പതിനായിരങ്ങള്‍ പങ്കെടുത്തു. തിരുനാള്‍ റാസയ്‌ക്ക്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി മുഖ്യ കാര്‍മികത്വം വഹിച്ചു.

രാവിലെ അഞ്ചു മുതല്‍ തുടര്‍ച്ചയായി വിശുദ്ധ അല്‍ഫോന്‍സാ സവിധത്തില്‍ കുര്‍ബാന നടന്നു. റാസയ്‌ക്കു ശേഷം 12ന്‌ തീര്‍ഥാടന കേന്ദ്രത്തില്‍ നിന്ന്‌ അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടു പ്രദക്ഷിണം ആരംഭിച്ചു. റവ. ഡോ. ജോര്‍ജ്‌ ഞാറക്കുന്നേല്‍, ഫാ. ജോസഫ്‌ ഇല്ലിമൂട്ടില്‍, ഫാ. ജോസഫ്‌ ചെറുകരകുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ആറുമണിക്ക്‌ റെക്‌ടര്‍ റവ. ഡോ. ജോസഫ്‌ തടത്തില്‍ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്നു തീര്‍ഥാടന കേന്ദ്രത്തില്‍ മാര്‍ ജോസഫ്‌ പള്ളിക്കാപ്പറമ്പില്‍ നേര്‍ച്ചയപ്പം വെഞ്ചരിച്ചു. നെയ്യപ്പ നേര്‍ച്ച സ്വീകരിക്കാനും നല്ല ജനത്തിരക്കായിരുന്നു.

ലോകത്തിനു അല്‍ഫോന്‍സാമ്മയില്‍ നിന്നു പഠിക്കാന്‍ ഏറെയുണ്ടെന്നു സിറോ മലബാര്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി. തിരുനാള്‍ സമാപനത്തിനു മുന്നോടിയായി നടന്ന റാസയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ഭരണങ്ങാനം ഭക്തിസാന്ദ്രം; തിരുനാളിന്‌ കൊടിയിറങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക