Image

നവവധു കാമുകനൊപ്പം മുങ്ങി

Published on 29 July, 2011
നവവധു കാമുകനൊപ്പം മുങ്ങി
കോട്ടയം: നവവധു കാമുകമൊപ്പം മുങ്ങിയതായി പരാതി. എരുമേലിയിലാണ്‌ സംഭവം. വിവാഹം കഴിഞ്ഞതിന്റെ നാലാം ദിനത്തില്‍ വധു കാമുകനൊപ്പം ഒളിച്ചോടി. എന്നാല്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന്‌ കുറിപ്പ്‌ എഴുതിവച്ചതിനുശേഷമാണ്‌ വധു ഭര്‍തൃഗൃഹത്തില്‍ നിന്ന്‌ അപ്രത്യക്ഷയായത്‌.

എരുമേലിയിലാണ്‌ സംഭവം. വരന്‍ എരുമേലി സ്വദേശിയാണ്‌. വധു പന്തളം സ്വദേശിനിയും. കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു ഇരുവരുടെയും വിവാഹം. ഭാര്യയെ കാണാനില്ലെന്ന്‌ കാട്ടി ഭര്‍ത്താവ്‌ ഇന്നലെ കാഞ്ഞിരപ്പള്ളി പോലീസ്‌ സ്‌റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്‌ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്‌.

101 പവന്‍ സ്വര്‍ണാഭരണങ്ങളും ലക്ഷങ്ങളും സ്‌ത്രീധനമായി നല്‍കിയാണ്‌ വധുവിന്റെ വീട്ടുകാര്‍ വിവാഹം നടത്തിയത്‌. യുവതി അപ്രത്യക്ഷയായപ്പോള്‍ ഭര്‍ത്താവ്‌ അണിയിച്ച സ്വര്‍ണതാലിമാല ഒഴികെയുള്ളവ കൂടെ കൊണ്‌ടുപോയെന്ന്‌ ഭര്‍തൃവീട്ടുകാര്‍ പറയുന്നു. ജേര്‍ണലിസം കോഴ്‌സ്‌ പാസായ ബിരുദധാരിയായ യുവതി മാവേലിക്കര സ്വദേശിയായ ഇതര മതസ്ഥനായ യുവാവിനൊപ്പമാണ്‌ നാടുവിട്ടതെന്ന്‌ പോലീസിനു സൂചന ലഭിച്ചിട്ടുണ്‌ട്‌. എന്നാല്‍, യുവതി എഴുതിയതെന്ന്‌ കരുതുന്ന ആത്മഹത്യാ കുറിപ്പില്‍ ഭര്‍ത്താവായി സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തയാളെയാണ്‌ തനിക്ക്‌ ലഭിച്ചതെന്നും അതിനാല്‍ നാട്‌ വിടുകയാണെന്നും ജീവനൊടുക്കുന്നുമെന്നുമാണ്‌ സൂചിപ്പിച്ചിരിക്കുന്നതെന്ന്‌ പോലീസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക