Image

റ്റാനിയ ടോമി തെക്കേപ്പറമ്പിലിന് മികച്ച വിജയം

Published on 29 July, 2011
റ്റാനിയ ടോമി തെക്കേപ്പറമ്പിലിന് മികച്ച വിജയം
ചിക്കാഗോ: ഫാമിലി, കരിയര്‍ ,കമ്മ്യൂണിറ്റി ലീഡേഴ്‌സ് ഓഫ് അമേരിക്ക (എഫ്.സി.സി.എല്‍ ‍.എ.) യുടെ ആഭിമുഖ്യത്തില്‍ കാലിഫോര്‍ണിയായില്‍ വെച്ചുനടത്തിയ ദേശീയ മത്സരത്തില്‍ ചിക്കാഗോയില്‍ നിന്നുള്ള റ്റാനിയ ടോമി തെക്കേപ്പറമ്പില്‍ മികച്ച വിജയം കരസ്ഥമാക്കി. എഫ്.സി.സി.എല്‍ ‍.എ.യുടെ സ്റ്റാര്‍ഇവന്റ് പ്രോഗ്രാമായ സ്റ്റുഡന്റ് ടേക്കിംഗ് ആക്ഷന്‍ വിത്ത് റിക്കഗിനേഷന്‍ എന്നതില്‍ ദേശീയ ഗോള്‍ഡ് മെഡല്‍ അവാര്‍ഡിനാണ് റ്റാനിയ ടോമി തെക്കേപ്പറമ്പില്‍ അര്‍ഹയായത്. അമേരിക്കയിലെ അമ്പത് സംസ്ഥാനങ്ങളില്‍നിന്നെത്തിയ മത്സരാര്‍ത്ഥികളില്‍നിന്നാണ് റ്റാനിയ ഈ തിളക്കമാര്‍ന്ന വിജയത്തിന് അര്‍ഹയായത്.

കോട്ടയം ജില്ലയില്‍ ഏറ്റുമാനൂര്‍ തെക്കേപ്പറമ്പില്‍ ടോമിയുടെയും, ത്രേസ്യാമ്മയുടെയും മകളാണ് ഈ കൊച്ചുമിടുക്കി. ഇപ്പോള്‍ ചിക്കാഗോയില്‍ മോട്ടന്‍ഗ്രോവില്‍ താമസിക്കുന്ന റ്റാനിയ ചെറുപ്രായത്തില്‍ തന്നെ വിവിധ മത്സരങ്ങളിലും വിജയിക്കുകയും, ചെയ്തിട്ടുണ്ട്. പഠിത്തത്തില്‍ വളരെ മിടുക്കിയായ റ്റാനിയ അമേരിക്കന്‍ ലീജിയന്‍ സിറ്റിസണ്‍ഷിപ്പ് അവാര്‍ഡും നേടിയിട്ടുണ്ട്. ടീച്ചിംഗ് പ്രൊഫഷനായി സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന റ്റാനിയ ഇപ്പോള്‍ പ്രീസ്‌കൂള്‍ അദ്ധ്യാപിക കൂടിയാണ്. അതോടൊപ്പം തന്റെ ഇഷ്ടപ്പെട്ട ഡാന്‍സ് തുടരാനും ഭാവിയില്‍ സ്വന്തമായ ഒരു ഡാന്‍സ് സ്‌കൂളും തന്റെ ലക്ഷ്യത്തിലൊന്നാണ്. ഡിപോള്‍ യൂണിവേഴ്‌സിറ്റിയില്‍ പഠനം നടത്തുന്ന റ്റാനിയായുടെ സഹോദരന്‍ റ്റീനോ തെക്കേപ്പറമ്പിലാണ്.

റിപ്പോര്‍ട്ട് : ജോര്‍ജ് തോട്ടപ്പുറം

റ്റാനിയ ടോമി തെക്കേപ്പറമ്പിലിന് മികച്ച വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക