Image

ഹസാരയുടെ അനിശ്ചിതകാല നിരാഹാര സമരത്തിന് അനുമതി നിഷേധിച്ചു

Published on 29 July, 2011
ഹസാരയുടെ അനിശ്ചിതകാല നിരാഹാര സമരത്തിന്  അനുമതി നിഷേധിച്ചു
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലോക്പാല്‍ കരടുബില്‍ അതേപടി കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചതിനെതിരെ അന്നാ ഹസാരെ ആഗസ്ത് 16 മുതല്‍ തുടങ്ങാനിരുന്ന അനിശ്ചിതകാല നിരാഹാരത്തിന് ഡല്‍ഹിപോലീസ് അനുമതി നിഷേധിച്ചു.

2009-ലെ സുപ്രീംകോടതി വിധിപ്രകാരം ഡല്‍ഹിയിലൊരിടത്തും അനിശ്ചിതകാല നിരാഹാരം നടത്തുന്നത് അനുവദിക്കില്ലെന്ന് അറിയിച്ചുകൊണ്ട് ഡല്‍ഹിപോലീസ് ഹസാരയ്ക്ക് കത്തയച്ചു. പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന സമയത്ത് ജന്തര്‍ മന്ദറിന് സമീപം പൊതുയോഗങ്ങള്‍ നടത്തുന്നതും സുപ്രീംകോടതി വിധിപ്രകാരം അനുവദിക്കാന്‍ സാധിക്കില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ആവശ്യമെങ്കില്‍ ഡല്‍ഹിക്ക് വെളിയിലെവിടെയും സമരം നടത്താമെന്നും കത്തില്‍ പറയുന്നുണ്ട്. അല്ലെങ്കില്‍ നിശ്ചിതസമത്തേക്കുള്ള കുത്തിയിരിപ്പ് സമരത്തിനുള്ള സമയവും വേദിയും നേരത്തെ തന്നെ ഡല്‍ഹിപ്പോലീസിനെ രേഖാമൂലം അറിയിക്കണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക