ന്യൂജേഴ്സി: ഫൊക്കാന നാഷണല്‍ സ്പെല്ലിംഗ് ബീ മത്സരത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന പ്രാഥമിക മത്സരം കേരള കള്‍ച്ചറല്‍ ഫോറത്തിന്റ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 10 ന് ശനിയാഴ്ച രാവിലെ പത്തുമണി മുതല്‍ പതിനൊന്നുവരെ ന്യൂജേഴ്സിയിലെ ബര്‍ഗന്‍ഫീല്‍ഡിലെ ടേസ്റ്റ് ഓഫ് ഇന്‍ഡ്യ റെസ്റ്റോറന്റില്‍ വച്ച് നടത്തപ്പെടുന്നതാണ്. 5 മുതല്‍ 8 വരെ ഗ്രേഡുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. വിജയികള്‍ക്ക് ന്യൂയോര്‍ക്കിലെ ഗ്ലെന്‍ ഓക്ക് ഹൈസ്ക്കൂള് (ക്യൂന്‍സ്) ല്‍ വച്ച് ഒക്ടോബര്‍ 29-ാം തീയതി നടക്കുന്ന നാഷണല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള അര്‍ഹതയുണ്ടായിരിക്കും. യഥാക്രമം അയ്യായിരം, അഞ്ഞൂറ്, മുന്നൂറ്, ഇരുനൂറ്, നൂറ്(പത്തുപേര്‍ക്ക്) ക്യാഷ് അവാര്‍ഡ് ലഭിക്കുന്നതാണ്. പ്രാഥമിക മത്സരത്തിലെ വിജയികള്‍ക്ക് രണ്ട് ക്യാഷ് അവാര്‍ഡുകള്‍ കേരള കള്‍ച്ചറല്‍ഫോറം സെപ്റ്റംബര്‍ 17ാം തീയതി നടക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന പൊതുസമ്മേളനത്തില്‍ നല്‍കുന്നതാണ്. രജിസ്ട്രേഷന് ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക.
ദേവസ്സി പാലാട്ടി (201) 8364910, ദാസ് കണ്ണംകുഴിയില്‍ (210) 2815050
ടി.എസ്.ചാക്കോ (201) 2625979, നൈനാന് ജേക്കബ് (201) 6745025