Image

വധശിക്ഷ റദ്ദാക്കണമെന്ന് കസബ്

Published on 29 July, 2011
വധശിക്ഷ റദ്ദാക്കണമെന്ന് കസബ്
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ കേസില്‍ വധശിക്ഷ ശരിവച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ പാക് ഭീകരന്‍ അജ്മല്‍ അമീര്‍ കസബ് സുപ്രീംകോടതിയെ സമീപിച്ചു. വിചാരണക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ച ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് കസബ് സുപ്രീംകോടതിയെ സമീപിച്ചത്. ജയിലധികൃതര്‍ മുഖേനയാണ് കസബ് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍, ഹര്‍ജിയിലെ വിശദാംശങ്ങള്‍ വ്യക്തമായിട്ടില്ല. 166 പേര്‍ കൊല്ലപ്പെടുകയും 238 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത മുംബൈ ഭീകരാക്രമണത്തില്‍ ജീവനോടെ പിടികൂടിയ ഏക തീവ്രവാദിയാണ് കസബ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക