Image

സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റയ്‌ക്കെതിരായ നിയമനപടിക്ക്‌ സ്റ്റേ

Published on 29 July, 2011
സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റയ്‌ക്കെതിരായ നിയമനപടിക്ക്‌ സ്റ്റേ
ന്യൂഡല്‍ഹി: ഗോധ്ര കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ പുറത്തെടുത്ത സംഭവത്തില്‍ നിയമ നടപടിയില്‍ സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റ സെറ്റില്‍വാദിനെതിരെയുള്ള നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്‌തു. 2002ലെ ഗോധ്രാ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ച്‌ നാലുവര്‍ഷത്തിനുശേഷം പുറത്തെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ്‌ നിയമനടപടികള്‍ നിര്‍ത്തിവെയ്‌ക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത്‌. നേരത്തെ കേസില്‍ യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‌ കത്ത്‌ എഴുതിയ നടപടിയെ സുപ്രീംകോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഒരു വിദേശ രാജ്യത്തിലേക്ക്‌ കത്തെഴുതിയ നടപടിയെ അംഗീകരിക്കാനാവില്ലെന്നും രാജ്യത്തേക്കാള്‍ വിശ്വാസം ആ സ്ഥാപനത്തെയാണെന്നതിന്‌ തെളിവാണ്‌ അത്തരം പ്രവര്‍ത്തികളെന്നും അന്ന്‌ കോടതി ചൂണ്ടികാട്ടിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക