Image

ജസ്റ്റിസ്‌ പി.ഡി.ദിനകരന്‍ രാജിവെച്ചു

Published on 29 July, 2011
ജസ്റ്റിസ്‌ പി.ഡി.ദിനകരന്‍ രാജിവെച്ചു
ന്യൂഡല്‍ഹി: ഭൂമി വിവാദത്തില്‍ അകപ്പെട്ട സിക്കിം ചീഫ്‌ ജസ്റ്റിസ്‌ പി.ഡി.ദിനകരന്‍ രാജിവെച്ചു. തനിക്കെതിരേയുള്ള ആരോപണം ചില നിക്ഷിപ്‌ത താല്‍പര്യക്കാരുടെ ഗൂഡാലോചനയുടെ ഭാഗമാണെന്നും തന്നെ ഇല്ലായ്‌മ ചെയ്യാന്‍ ചിലര്‍ ശ്രമിക്കുന്നതായും രാജിക്കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇദ്ദേഹം കര്‍ണാടക ഹൈക്കോടതിയില്‍ ചീഫ്‌ ജസ്റ്റിസായിരിക്കേ നടത്തിയ ഭൂമി കൈയേറ്റ കേസുമായി ബന്ധപ്പെട്ട്‌ ഇംപീച്ച്‌മെന്റ്‌ നടപടികള്‍ നടന്നുവരുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക