Image

ഹൂസ്റ്റണില്‍ ഉപവാസവും പ്രാര്‍ത്ഥനയും

ജോയ്‌ തുമ്പമണ്‍ Published on 29 July, 2011
ഹൂസ്റ്റണില്‍ ഉപവാസവും പ്രാര്‍ത്ഥനയും
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ്‌ തോമസ്‌ കാത്തലിക്‌ കമ്യൂണിറ്റി സെന്ററില്‍ വെച്ച്‌ ഓഗസ്റ്റ്‌ 8 മുതല്‍ 13 വരെ തീയതികളില്‍ ഉപവാസ പ്രാര്‍ത്ഥനയും വചന പ്രഘോഷണവും നടക്കുന്നതാണ്‌. ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട്‌ 5 മണി വരേയും, രാത്രികളില്‍ 7 മുതല്‍ പൊതുയോഗവും നടക്കും. രോഗികള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതാണ്‌.

റവ. കെ.എം. ജോസഫ്‌, റവ. രാജു മേത്ര, റവ. ജേക്കബ്‌ ജോണ്‍, ഡോ. ഏബ്രഹാം വര്‍ഗീസ്‌, ഡോ. അലക്‌സ്‌ കോശി തുടങ്ങിയവര്‍ ദൈവവചനം പ്രഘോഷിക്കുന്നതാണ്‌.

അമേരിക്കയ്‌ക്കുവേണ്ടിയും ദേശത്തിന്റെ വിടുതലിനുവേണ്ടിയും ഓരോ വര്‍ഷവും അനുഷ്‌ഠിക്കാറുള്ള ഈ ഉപവാസ പ്രാര്‍ത്ഥന തുടങ്ങിയത്‌ ബായ്‌ ബ്രദറാണ്‌. ഓഗസ്റ്റ്‌ ആറാംതീയതി ടെക്‌സാസ്‌ ഗവര്‍ണര്‍ റിക്ക്‌ പെറി റിലയന്റ്‌ സ്റ്റേഡിയത്തില്‍ വെച്ച്‌ ഒരു ഉപവാസ പ്രാര്‍ത്ഥന ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. അമേരിക്ക കടന്നുപോകുന്ന സാമ്പത്തികവും, സാമൂഹ്യവുമായ പ്രയാസങ്ങളില്‍ നിന്ന്‌ വിടുതല്‍ ലഭിക്കുന്നതിനുവേണ്ടിയാണ്‌ ഗവര്‍ണര്‍ ഉപവാസ പ്രാര്‍ത്ഥന പ്രഖ്യാപിച്ചിരിക്കുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോണ്‍ തോമസ്‌ (713 451 0972), പി.കെ. തോമസ്‌ (281 809 5097).
ഹൂസ്റ്റണില്‍ ഉപവാസവും പ്രാര്‍ത്ഥനയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക