Image

മഠാധിപതി സ്വാമി ശക്രാനന്ദ സമാധിയായി

Published on 29 July, 2011
മഠാധിപതി സ്വാമി ശക്രാനന്ദ സമാധിയായി
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീരാമകൃഷ്‌ണ ആശ്രമം മഠാധിപതി സ്വാമി ശക്രാനന്ദ(86) സമാധിയായി. വാര്‍ധക്യസഹജമായ രോഗങ്ങള്‍ മൂലം ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്ന്‌ ഉച്ചയ്‌ക്കാണ്‌ സമാധിയായത്‌.ആധ്യാത്മിക പ്രഭാഷണ രംഗത്ത്‌ തനതായ വ്യക്‌തിത്വം പതിപ്പിച്ച വ്യക്‌തിയാണ്‌. തൃശൂര്‍ പുറനാട്ടുകര ശ്രീരാമകൃഷ്‌ണമഠാധിപതിയായിരുന്നു. കോട്ടയം മറ്റക്കര സ്വദേശിയാണ്‌. സംസ്‌കാരം നാളെ രാവിലെ ഒന്‍പതിന്‌ നെട്ടയം ആശ്രമത്തില്‍ നടത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക