Image

അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ തിരുമേനിക്ക്‌ ഊഷ്‌മള സ്വീകരണം

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 29 July, 2011
അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ തിരുമേനിക്ക്‌ ഊഷ്‌മള സ്വീകരണം
ന്യൂയോര്‍ക്ക്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ സൗത്ത്‌-വെസ്റ്റ്‌ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ തിരുമേനിക്ക്‌ ന്യൂയോര്‍ക്കിലെ റോക്‌ലാന്റ്‌ സെന്റ്‌ മേരീസ്‌ ഇടവകയില്‍ (66 ഈസ്റ്റ്‌ മേപ്പിള്‍ അവന|, സഫേണ്‍,ന്യൂയോര്‍ക്ക്‌) ഊഷ്‌മളമായ സ്വീകരണം നല്‍കി.

ജൂലൈ 24 ഞായറാഴ്‌ച വിശുദ്ധ കുര്‍ബ്ബാനയ്‌ക്കു ശേഷം നടന്ന സ്വീകരണ സമ്മേളനത്തിന്‌ ഇടവക വികാരി റവ. ഫാ. ഡോ. രാജു വര്‍ഗീസ്‌ അദ്ധ്യക്ഷനായിരുന്നു. അഭിവന്ദ്യ തിരുമേനിയുമായി തനിക്കുള്ള ദൃഢബന്ധത്തെക്കുറിച്ചും, തിരുമേനിയുടെ ജീവിത ഗുണങ്ങളെക്കുറിച്ചും ബഹു. അച്ചന്‍ തന്റെ സ്വാഗതപ്രസംഗത്തില്‍ പ്രതിപാദിച്ചു. സ്വാഗതപ്രസംഗത്തിനുശേഷം അവതരിപ്പിക്കപ്പെട്ട സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ ഭക്തിനിര്‍ഭരവും ശ്രുതിമധുരവുമായ ഗാനം ഏവര്‍ക്കും ആനന്ദമേകി.

തുടര്‍ന്ന്‌ ഇടവക സെക്രട്ടറിയും സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗവുമായ ശ്രീ ഫിലിപ്പോസ്‌ ഫിലിപ്പ്‌ അഭിവന്ദ്യ തിരുമേനിയുടെ സ്ഥാനലബ്ധിയെക്കുറിച്ചും, അദ്ദേഹത്തിന്റെ ലളിത ജീവിത ശൈലിയെക്കുറിച്ചും സംസാരിക്കുകയും, സൗത്ത്‌-വെസ്റ്റ്‌ ഭദ്രാസനത്തിന്റെ വളര്‍ച്ചയില്‍ ഇടവകാംഗങ്ങള്‍ക്കുള്ള സന്തോഷവും അഭിമാനവും അറിയിക്കുകയും ചെയ്‌തു.

റോക്‌ലാന്റ്‌ ദേവാലയം പവിത്രതയോടെ, അതിമനോഹരമായി സംരക്ഷിക്കുന്ന ഇടവക ജനങ്ങളേയും വികാരിയേയും തന്റെ  മറുപടി പ്രസംഗത്തില്‍ അഭിവന്ദ്യ യൗസേബിയോസ്‌ തിരുമേനി മുക്തകണ്‌ഠം പ്രശംസിക്കുകയും, ഇടവകയിലെ ജനങ്ങളുടെ കൂട്ടായ്‌മയേയും, ആരാധനാ പങ്കാളിത്തത്തേയും, സ്‌നേഹ മനോഭാവത്തേയും അഭിനന്ദിക്കുകയും ചെയ്‌തു. സ്‌നേഹമസൃണനും കര്‍മ്മനിരതനുമായ ഒരു അച്ചനും, സഹൃദയരായ നല്ല ഇടവകാംഗങ്ങളുമുള്ള റോക്‌ലാന്റ്‌ സെന്റ്‌ മേരീസ്‌ ദേവാലയം എല്ലാ അര്‍ത്ഥത്തിലും അനുഗ്രഹീതമാണെന്ന്‌ അഭി. തിരുമേനി പ്രസ്‌താവിച്ചു.

യൂറോപ്പിലും മറ്റുമുള്ള നമ്മുടെ സഭാ മക്കള്‍ തങ്ങളുടെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ വിഷമിക്കുമ്പോള്‍, അമേരിക്കയിലുള്ള നമ്മുടെ സഭാ മക്കള്‍ എത്രയോ ഭാഗ്യമുള്ളവരാണെന്ന്‌ അഭി. തിരുമേനി ഉദ്‌ബോധിപ്പിച്ചു.എന്നാല്‍, ദൈവം തരുന്ന അനുഗ്രഹങ്ങള്‍ വിസ്‌മരിച്ചുകൊണ്ടുള്ള ജീവിതരീതിയും പ്രവര്‍ത്തനങ്ങളുമാണ്‌ പല സ്ഥലങ്ങളിലും നടക്കുന്നതെന്നും തന്റെ പ്രസംഗത്തില്‍ അഭി. തിരുമേനി ചൂണ്ടിക്കാട്ടി.

ഇടവക കമ്മിറ്റിയും ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീസും പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. ജീമോന്‍ വര്‍ഗീസ്‌, എലിസബത്ത്‌ വര്‍ഗീസ്‌, ചിന്നു വര്‍ഗീസ്‌ എന്നിവര്‍ പരിപാടികളുടെ വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചു.ഇടവക ട്രസ്റ്റി ബെന്നി കുര്യന്റെ നന്ദിപ്രകടനത്തോടെ പരിപാടികള്‍ സമാപിച്ചു.
അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ തിരുമേനിക്ക്‌ ഊഷ്‌മള സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക