Image

ബാബു വലിയമലയില്‍ കോതനല്ലൂരില്‍ നിര്യാതനായി

ജോസ്‌ മാളേയ്‌ക്കല്‍ Published on 29 July, 2011
ബാബു വലിയമലയില്‍ കോതനല്ലൂരില്‍ നിര്യാതനായി
ഫിലാഡല്‍ഫിയാ: കോട്ടയം കോതനല്ലൂര്‍ വലിയമലയില്‍ ബാബു വി. ജെ. കോതനല്ലൂരില്‍ നിര്യാതനായി. ഭാര്യ: ലിസി ബാബു. മക്കള്‍: ലിബ്‌സണ്‍, ലിബിന്‍. മാതാവ്‌: ഏലിക്കുട്ടി ജോസഫ്‌. സഹോദരങ്ങള്‍: സാബു ജോസഫ്‌ സി.പി.എ (യു.എസ്‌.എ), സിബി ജോസഫ്‌.

കോതനല്ലൂരിലെ റോയല്‍ പോളിമേഴ്‌സ്‌ ഉടമയായിരുന്ന പരേതന്‍ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു. കോതനല്ലൂര്‍ ലയണ്‍സ്‌ ക്ലബ്‌, മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ എന്നിവയുടെ മുന്‍നിര നേതാക്കളിലൊരാളായിരുന്നു. പരേതന്റെ സഹോദരന്‍ സാബു ജോസഫ്‌ സി.പി.എ ഫിലാഡല്‍ഫിയാ സീറോമലബാര്‍ പള്ളിയിലെ വിന്‍സന്റ്‌ ഡി പോള്‍, എസ്‌. എം. സി. സി. എന്നിവയുടെ മുന്‍ പ്രസിഡന്റായിരുന്നു. മൃതദേഹം വെള്ളിയാഴ്‌ച്ച കോതനല്ലൂരില്‍ സംസ്‌കരിക്കും.

പരേതന്റെ ആല്‍മശാന്തിക്കായി ശനിയാഴ്‌ച്ച രാവിലെ 9 മണിക്ക്‌ സീറോമലബാര്‍ പള്ളിയില്‍ ദിവ്യബലിയും, അനുസ്‌മരണപ്രാര്‍ത്ഥനയും ഉണ്ടായിരിക്കുമെന്ന്‌ വികാരി റവ. ഫാ. ജോണ്‍ മേലേപ്പുറം അറിയിച്ചു.
ബാബു വലിയമലയില്‍ കോതനല്ലൂരില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക