Image

പിതൃപുണ്യവുമായി ഇന്ന്‌ കര്‍ക്കിടക വാവ്‌

Published on 29 July, 2011
പിതൃപുണ്യവുമായി ഇന്ന്‌ കര്‍ക്കിടക വാവ്‌
ആലുവ: ഇന്ന്‌ കര്‍ക്കിടക വാവ്‌. പിതൃതര്‍പ്പണത്തിനുള്ള ദിവസം. മരണത്തിലേക്ക്‌ അദൃശ്യരായവരെ ഓര്‍മ്മിക്കുന്ന ഇന്ന്‌ ആലുവയില്‍ പതിനായിരങ്ങള്‍ ബലിയിടും. അതുപോലെ മറ്റ്‌ പ്രധാന ക്ഷേത്രങ്ങളിലും ബലിപ്പുരകളുയരും.

പിതൃശാന്തി മന്ത്രങ്ങള്‍ അലയടിച്ച പവിത്രതീരത്തു കര്‍ക്കടകവാവ്‌ ബലിതര്‍പ്പണ ചടങ്ങുകള്‍ക്കു തുടക്കമായി. എള്ളും പൂവും അരിയും ദര്‍ഭയും അര്‍പ്പി ച്ചു കര്‍മം ചെയ്യാന്‍ മഴ അവഗ ണിച്ചും ആയിരങ്ങള്‍ എത്തുന്നു.

ആലുവയില്‍ നൂറോളം ബലിത്തറകളും അത്രയുംതന്നെ കാര്‍മികരും സജ്ജരായിനിന്ന മണപ്പുറത്തു പുലര്‍ച്ചെ മൂന്നിനു ക്ഷേത്രത്തിലെ വിശേഷാല്‍ ചടങ്ങുകളോടെയാണു കര്‍മങ്ങള്‍ക്കു തുടക്കമായത്‌. തന്ത്രി ചേന്നാസ്‌ പരമേശ്വരന്‍നമ്പൂതിരി, മേല്‍ശാന്തി മുല്ലപ്പള്ളി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി എന്നിവര്‍ പൂജാദികര്‍മങ്ങളില്‍ കാര്‍മികരായി. കോട്ടയത്ത്‌ വേദഗിരി, വെന്നിമല എന്നീക്ഷേത്രങ്ങളിലും മറ്റ്‌ ഗുരുദേവ ക്ഷേത്രങ്ങളിലും ബലിയിടല്‍ ചടങ്ങ്‌ നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക