Image

കേരള സമാജം ഓഫ്‌ സ്റ്റാറ്റന്‍ഐലന്റ്‌ പിക്‌നിക്ക്‌ 2011

ജോയിച്ചന്‍ പുതുക്കുളം Published on 30 July, 2011
കേരള സമാജം ഓഫ്‌ സ്റ്റാറ്റന്‍ഐലന്റ്‌ പിക്‌നിക്ക്‌ 2011
ന്യൂയോര്‍ക്ക്‌: കേരള സമാജത്തിന്റെ ഈവര്‍ഷത്തെ പിക്‌നിക്ക്‌ ഓഗസ്റ്റ്‌ ആറാംതീയതി ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ സ്റ്റാറ്റന്‍ഐലന്റിലുള്ള മില്ലര്‍ഫീല്‍ഡ്‌ പാര്‍ക്കില്‍ വെച്ച്‌ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കണ്‍വീനര്‍ പൊന്നച്ചന്‍ ചാക്കോ അറിയിച്ചു.

പ്രായഭേദമെന്യേ എല്ലാവരുടേയും മാനസീകോല്ലാസത്തിനുവേണ്ടിയുള്ള കായിക വിനോദ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പിക്‌നിക്കാണ്‌ ഭാരവാഹികള്‍ വിഭാവനം ചെയ്‌തിരിക്കുന്നത്‌.

സ്റ്റാറ്റന്‍ഐലന്റിലുള്ള എല്ലാ മലയാളികളും പിക്‌നിക്കില്‍ സംബന്ധിക്കണമെന്ന്‌ കണ്‍വീനര്‍ പൊന്നച്ചന്‍ ചാക്കോയും മറ്റ്‌ ഭാരവാഹികളും അഭ്യര്‍ത്ഥിക്കുന്നു. പബ്ലിസിറ്റി കമ്മിറ്റിക്കുവേണ്ടി വര്‍ഗീസ്‌ എം. വര്‍ഗീസ്‌ അറിയിച്ചതാണിത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: പൊന്നച്ചന്‍ ചാക്കോ (കോര്‍ഡിനേറ്റര്‍) 718 687 7627, തോമസ്‌ ജോണ്‍ (പ്രസിഡന്റ്‌) 718 698 1580, ഉമ്മന്‍ ഏബ്രഹാം (സെക്രട്ടറി) 718 494 7376, ജോയിക്കുട്ടി ജോര്‍ജ്‌ (ട്രഷറര്‍) 646 284 5044.
കേരള സമാജം ഓഫ്‌ സ്റ്റാറ്റന്‍ഐലന്റ്‌ പിക്‌നിക്ക്‌ 2011
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക