Image

വിസ തട്ടിപ്പ്‌: ഇന്ത്യക്കാരുടെ താത്‌പര്യം സംരക്ഷിക്കുമെന്ന്‌ അമേരിക്ക

Published on 30 July, 2011
വിസ തട്ടിപ്പ്‌: ഇന്ത്യക്കാരുടെ താത്‌പര്യം സംരക്ഷിക്കുമെന്ന്‌ അമേരിക്ക
വാഷിംഗ്‌ടണ്‍: വാഷിങ്‌ടണിനടുത്തുള്ള അന്നാഡേലിലെ നോര്‍ത്ത്‌ വെര്‍ജീനിയ സര്‍വകലാശാലയില്‍ ഇമ്മിഗ്രേഷന്‍ അധികൃതരും കുറ്റാന്വേഷണ ഏജന്‍സിയായ എഫ്‌.ബി ഐ. യിലെ ഉദ്യോഗസ്ഥരും റെയ്‌ഡ്‌ നടത്തി. അനധികൃതമായി പ്രവേശനം നടത്തിയതിന്റെ പേരിലാണ്‌ യൂണിവേഴ്‌സിറ്റിയില്‍ റെയ്‌ഡ്‌ നടത്തിയത്‌.

സര്‍വകലാശാലയുടെ അന്നന്‍ഡെയ്‌ല്‍ ക്യാംപസില്‍ പഠിക്കുന്ന 2400 വിദ്യാര്‍ഥികളില്‍ 90 ശതമാനവും ഇന്ത്യയില്‍നിന്നാണ്‌ - കൂടുതലും ആന്ധ്രാപ്രദേശില്‍നിന്നുള്ളവര്‍. നേരത്തെ അമേരിക്കയിലെ ട്രൈ വാലി സര്‍വകലാശാലയില്‍ ഇതുപോലെ വ്യാജ വീസ തട്ടിപ്പ്‌ അരങ്ങേറിയിരുന്നു. വിദ്യാര്‍ഥി വീസയില്‍ എത്തുന്നവര്‍ക്കു തൊഴില്‍ ചെയ്യാന്‍ അവസരം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ്‌ ട്രൈ വാലി സര്‍വകലാശാല നേരത്തേ കുഴപ്പത്തിലായത്‌.

റെയ്‌ഡില്‍ നടത്തുകയും ഒട്ടേറെ രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്‌തു. എന്നാല്‍, ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ താല്‍പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കുമെന്നു യുഎസ്‌ ഉറപ്പു നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക