Image

ഫൊക്കാന യൂത്ത് കണ്‍വന്‍ഷന്‍ പ്രതിനിധികളെ സ്വീകരിക്കാന്‍ ഡാളസ് പട്ടണം ഒരുങ്ങി.

പി.പി.ചെറിയാന്‍ Published on 30 July, 2011
ഫൊക്കാന യൂത്ത് കണ്‍വന്‍ഷന്‍ പ്രതിനിധികളെ സ്വീകരിക്കാന്‍ ഡാളസ് പട്ടണം ഒരുങ്ങി.
ഡാളസ് : 2011 ആഗസ്റ്റ് 5, 6, 7 തീയ്യതികളില്‍ ഡാളസ്സില്‍ നടക്കുന്ന ഫൊക്കാന യൂത്ത് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിന് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചേരുന്ന പ്രതിനിധികളെ സ്വീകരിക്കാന്‍ ഡാളസ് നഗരം ഒരുങ്ങി കഴിഞ്ഞതായി യൂത്ത് കോര്‍ഡിനേറ്റര്‍മാരായ ബെന്‍സി ബോബന്‍ , മെല്‍വിന്‍ എബ്രഹാം, അനു ജോസഫ്, അരുണന്‍ സൈമണ്‍ , ഷീബാ സാമുവേല്‍ എന്നിവര്‍ അറിയിച്ചു.

പ്രകൃതിമനോഹരമായ ജൂപിറ്റര്‍ റോഡിലുള്ള റാഡിസണ്‍ ഹോട്ടലിലാണ് പ്രതിനിധികള്‍ക്കുള്ള താമസസൗകര്യങ്ങളും, പരിപാടികളും തയ്യാറാക്കിയിരിക്കുന്നത്.

കള്‍ച്ചറല്‍ സെമിനാര്‍ , കരിയര്‍ സെമിനാര്‍ , കലാമത്സരങ്ങള്‍ , ബാങ്ക്വറ്റ്, പിക്ക്‌നിക്ക്, സ്‌പോര്‍ട്ട്‌സ്, ഗെയിംസ് തുടങ്ങി നിരവധി പരിപാടികളാണ് യൂത്ത് കണ്‍വന്‍ഷ
നില്‍ അരങ്ങേറുക.

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് കമ്മിറ്റിയാണ് ഈ വര്‍ഷത്തെ യൂത്ത് കണ്‍വന്‍ഷനിന് ആതിഥേയത്വം വഹിക്കുന്നത്.

കേരള അസ്സോസിയേഷന് 'സ്വന്തമായൊരു കെട്ടിടം' എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായ ഈ വര്‍ഷം അസ്സോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന ഈ കണ്‍വന്‍ഷന്‍ ഒരു ചരിത്ര സംഭവമാക്കി തീര്‍ക്കുമെന്ന് അസ്സോസിയേഷന്‍ ഭാരവാഹികളായ മാത്യൂ കോശി, ഹരിദാസ് തങ്കപ്പന്‍ , ബോബന്‍ കൊടുവത്ത്, ഐ.വര്‍ഗ്ഗീസ്, പി.ടി.സെബാസ്റ്റ്യന്‍ എന്നിവര്‍ പറഞ്ഞു.
ഫൊക്കാന യൂത്ത് കണ്‍വന്‍ഷന്‍ പ്രതിനിധികളെ സ്വീകരിക്കാന്‍ ഡാളസ് പട്ടണം ഒരുങ്ങി.ഫൊക്കാന യൂത്ത് കണ്‍വന്‍ഷന്‍ പ്രതിനിധികളെ സ്വീകരിക്കാന്‍ ഡാളസ് പട്ടണം ഒരുങ്ങി.ഫൊക്കാന യൂത്ത് കണ്‍വന്‍ഷന്‍ പ്രതിനിധികളെ സ്വീകരിക്കാന്‍ ഡാളസ് പട്ടണം ഒരുങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക