Image

ഐ.ജി ടോമിന്‍ തച്ചങ്കരിക്ക് പാസ്‌പോര്‍ട്ട് നല്‍കരുതെന്ന് പോലീസ് നിര്‍ദേശം

Published on 30 July, 2011
ഐ.ജി ടോമിന്‍ തച്ചങ്കരിക്ക് പാസ്‌പോര്‍ട്ട് നല്‍കരുതെന്ന് പോലീസ് നിര്‍ദേശം
കൊച്ചി: ഐ.ജി ടോമിന്‍ തച്ചങ്കരിക്ക് പാസ്‌പോര്‍ട്ട് നല്‍കരുതെന്ന് കൊച്ചി സിറ്റി പോലീസിന്റെ നിര്‍ദേശം. ആലപ്പുഴയിലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് തച്ചങ്കരിക്കെതിരെ കേസ് നിലനില്‍ക്കുന്നതിനാല്‍ പാസ്‌പോര്‍ട്ട് നല്‍കരുതെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

എറണാകുളം പാസ്‌പോര്‍ട്ട് കമ്മീഷണര്‍ക്കാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഫിബ്രവരി ഒമ്പതിനാണ് തച്ചങ്കരി പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയത്. പഴയ പാസ്‌പോര്‍ട്ടിലെ പേജുകള്‍ തീര്‍ന്നുപോയതിനാല്‍ പുതിയത് അനുവദിക്കണമെന്നായിരുന്നു അപേക്ഷ.

തച്ചങ്കരി ആലപ്പുഴയില്‍ എഎസ്പിയായിരിക്കെ കസ്റ്റഡി മരണകേസില്‍ പ്രതിയാണെന്ന് സ്പെഷയല്‍ ബ്രാഞ്ച് ചൂണ്ടിക്കാട്ടി. എന്നാല്‍ താന്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയല്ലെന്ന വിവരമാണ് തച്ചങ്കരി പാസ്പോര്‍ട്ടിനുള്ള അപേക്ഷയില്‍ നല്‍കിയിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക