Image

മുംബൈ സ്‌ഫോടനം; മരണസംഖ്യ 26 ആയി

Published on 30 July, 2011
മുംബൈ സ്‌ഫോടനം; മരണസംഖ്യ 26 ആയി

മുംബൈ: ജൂലൈ 13ന് മുംബൈയിലെ മൂന്ന് പ്രധാന നഗരങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 26 ആയി. സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചന്ദ്രകാന്ത് വാന്‍കര്‍ (42) ആണ് ഇന്ന് പുലര്‍ച്ചെ 6.20ന് മരിച്ചത്. ഓപറ ഹൗസിലുണ്ടായ സ്‌ഫോടനത്തിലാണ് ഇയാള്‍ക്ക് പൊള്ളലേറ്റത്. പരിക്കേറ്റവരില്‍ 22 പേര്‍ ജെ ജെ ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്. ഇവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്.

ജൂലൈ 13ന് വൈകിട്ടാണ് നഗരത്തെ ഞെട്ടിച്ച് ദാദര്‍, ഓപറ ഹൗസ്, സവേരി ബസാര്‍ എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങളുണ്ടായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക