Image

എ.ജി.നോര്‍ത്ത് അമേരിക്കന്‍ ഈസ്റ്റേണ്‍ റീജിയന്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

നിബു വെള്ളവന്താനം Published on 30 July, 2011
എ.ജി.നോര്‍ത്ത് അമേരിക്കന്‍ ഈസ്റ്റേണ്‍ റീജിയന്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
ന്യൂയോര്‍ക്ക് : അസംബ്ലീസ് ഓഫ് ഗോഡ് നോര്‍ത്ത് അമേരിക്കന്‍ ഫെലോഷിപ്പ് ഈസ്റ്റേണ്‍ റീജിയന്റെ 22 മത് വാര്‍ഷിക കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂയോര്‍ക്കില്‍ എളിയ തുടക്കത്തോടെ ആരംഭിച്ച ഈസ്റ്റേണ്‍ റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ ശക്തമായി മുന്നോട്ട് നീങ്ങുകയാണ്. വര്‍ദ്ധിതമായ ഉത്സാഹത്തോടെയും വ്യക്തമായ പദ്ധതികളോടെയും നീങ്ങുന്ന റീജിയന്റെ ഈ വര്‍ഷത്തെ വാര്‍ഷിക കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 12-14 വരെ ന്യൂയോര്‍ക്ക് മിനിയോളയില്‍ ഷാമിനേഡ് സ്‌ക്കൂളില്‍ നടക്കും. കഴിഞ്ഞ വര്‍ഷങ്ങളിലെന്ന പോലെ ഈ വര്‍ഷവും വമ്പിച്ച ജനാവലി കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നു. റവ. ഡേവിഡ് ഇ. സ്റ്റ്യൂവര്‍ട്ട് ജൂനിയര്‍ (ചെന്നൈ), ബ്രദര്‍ ബിനു ജോസ് ചോക്കോ(കൊല്ലം) എന്നിവരാണ് ഇത്തവണത്തെ കണ്‍വന്‍ഷനിലെ മുഖ്യപ്രഭാഷകര്‍ .
22 വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂയോര്‍ക്കിലും പരിസരങ്ങളിലുമുള്ള അസംബ്ലീസ് ഓഫ് ഗോഡിന്റെ പ്രഗല്ഭരായ ശുശ്രൂഷകര്‍ പരസ്പരമുള്ള കൂട്ടായ്മയ്ക്കും കേരളത്തിലെ സഭകള്‍ക്ക് വേണ്ടിയുള്ള ഭൗതീക കൂട്ടായ്മകളുടെ ഏകോപനത്തിനുമായി ആരംഭിച്ച ഫെലോഷിപ്പ് ഇന്ന് അനേക സഭകള്‍ ഒന്നുചേര്‍ന്നുള്ള ശക്തമായ റീജിയനായി മാറിയിരിക്കുന്നു. റീജിയനില്‍ ഉള്‍പ്പെടുന്ന സഭകളെക്കൂടാതെ അടുത്തുള്ള മറ്റ് സഭകളും പ്രവര്‍ത്തിങ്ങളുമായി സഹകരിക്കുന്നുണ്ട്.

2010-11 വര്‍ഷങ്ങളിലെ റീജിയന്റെ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന പാസ്റ്റര്‍ എം.ജി.ജോണ്‍സണ്‍ എല്‍മണ്ട് സാലോം എ.ജി ചര്‍ച്ചിന്റെ ശുശ്രൂഷകനാണ്. സെക്രട്ടറി ബ്രദര്‍ ഫിലിപ്പ് ദാനിയേല്‍ പി.വൈ.എഫ്.എ ട്രഷറാര്‍ , പ്രസിഡന്റ്, പിസിനാക് കോണ്‍ഫറന്‍സിന്റെ ലോക്കല്‍ കണ്‍വീനര്‍ , നാഷണല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ട്രഷറാര്‍ ഇവാ.ജിജി വര്‍ഗീസ് പി.വൈ.എഫ്.എ(ന്യൂജേഴ്‌സി) പ്രസിഡന്റ്, പിസിനാക് കോണ്‍ഫറന്‍സിന്റെ യൂത്ത് കോര്‍ഡിനേറ്റര്‍ , എ.ജി റീജിയന്റെ യൂത്ത് കോര്‍ഡിനേറ്റര്‍ , സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇവരെ കൂടാതെ റവ.തോമസ് പി.ചാക്കോ(വൈസ് പ്രസിഡന്റ്), ബ്രദര്‍ ലിന്‍സണ്‍ എബ്രഹാം(യൂത്ത് കോര്‍ഡിനേറ്റര്‍ ),മാത്യൂ പി.ചാക്കോ(മെന്‍സ് കോര്‍ഡിനേറ്റര്‍ ), അനു ചാക്കോ(ലേഡീസ് കോര്‍ഡിനേറ്റര്‍ ), റവ.മാത്യൂ ഫിലിപ്പ്, റവ.സാജന്‍ ജോര്‍ജ്, റവ.സി.ഡി.ജോര്‍ജ്, സഹോദരന്‍മാരായ ജോമോന്‍ ഗീവര്‍ഗീസ്, മനോജ് മാത്യൂ(കമ്മിറ്റി അംഗങ്ങള്‍ ) എന്നിവരും പ്രവര്‍ത്തിക്കുന്നു. റീജിയന്റെ കൂടുതല്‍ വിവരങ്ങള്‍ www.agifnaer.com എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്.

റീജിയന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 24-25 തീയ്യതികളില്‍ നടത്തിയ യുവജന കണ്‍വന്‍ഷന്‍ വളരെ അനുഗ്രഹപ്രദമായിരുന്നു. എല്‍മണ്ടിലെ സാലേം എ.ജി.ചര്‍ച്ചില് നടന്ന യുവജന കണ്‍വന്‍ഷനില്‍ അനേകം ചെറുപ്പക്കാര്‍ തങ്ങളുടെ ജീവിതത്തെ കര്‍ത്താവിനായി സമര്‍പ്പിച്ചു. ബിഷപ്പ് റോഡ്രിക്ക് സീസര്‍ ജൂനിയറായിരുന്നു മുഖ്യപ്രഭാഷണം നിര്‍വഹിച്ചത്.
എ.ജി.നോര്‍ത്ത് അമേരിക്കന്‍ ഈസ്റ്റേണ്‍ റീജിയന്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുഎ.ജി.നോര്‍ത്ത് അമേരിക്കന്‍ ഈസ്റ്റേണ്‍ റീജിയന്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുഎ.ജി.നോര്‍ത്ത് അമേരിക്കന്‍ ഈസ്റ്റേണ്‍ റീജിയന്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുഎ.ജി.നോര്‍ത്ത് അമേരിക്കന്‍ ഈസ്റ്റേണ്‍ റീജിയന്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുഎ.ജി.നോര്‍ത്ത് അമേരിക്കന്‍ ഈസ്റ്റേണ്‍ റീജിയന്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക