Image

തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്ത സ്റ്റാലിനെ വിട്ടയച്ചു

Published on 30 July, 2011
തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്ത സ്റ്റാലിനെ വിട്ടയച്ചു
ചെന്നൈ: കരുണാനിധിയുടെ ഇളയമകനും മുന്‍ ഉപമുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനെ പോലീസ് അറസ്റ്റു ചെയ്ത് വിട്ടയച്ചു. തിരുത്തുറൈപ്പൂണ്ടിയില്‍ വെച്ചായിരുന്നു അറസ്റ്റ്. ഡി.എം.കെയുടെ തിരുത്തുറൈപ്പൂണ്ടി ജില്ലാ സെക്രട്ടറി കലൈവാണനെ പോലീസ് അറസ്റ്റ് ചെയ്യുന്നത് തടയാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് സ്റ്റാലിനെയും ഒപ്പം കസ്റ്റഡിയിലെടുത്തത്.

ഒരു വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ടാണ് പോലീസ് കലൈവാണനെ ചോദ്യം ചെയ്യാനെത്തിയത്. എന്നാല്‍ ഒപ്പമുണ്ടായിരുന്ന സ്റ്റാലിന്‍ വാറണ്ട് ആവശ്യപ്പെട്ടു. ഗതാഗതം തടസ്സപ്പെടുത്തിയതിനും ചോദ്യം ചെയ്യുന്നത് തടയാനും ശ്രമിച്ചതിനാണ് സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക