Image

പിതൃക്കള്‍ക്ക്‌ എള്ളും പൂവും നല്‍കി ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

Published on 30 July, 2011
പിതൃക്കള്‍ക്ക്‌ എള്ളും പൂവും നല്‍കി ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി
ആലുവ: പിതൃപുണ്യവുമായി ആയിരങ്ങള്‍ ഇന്ന്‌ ബലിതര്‍പ്പണം നടത്തി. പുലര്‍ച്ചെ മൂന്നിന്‌ ആലുവ മണപ്പുറത്തെ ശിവക്ഷത്രത്തില്‍ വിശേഷാല്‍ പൂജകള്‍ നടത്തിയ ശേഷമാണ്‌ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. പെരുമ്പാവൂര്‍ ചേലാമറ്റം ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലും പിതൃതര്‍പ്പണത്തിന്‌ വന്‍ തിരക്കനുഭവപ്പെട്ടു. കോട്ടയം ജില്ലയിലെ വേദഗിരി ധര്‍മ്മശാസ്‌താ ക്ഷേത്രം, നാഗമ്പടം മഹാദേവക്ഷേത്രം, വെന്നിമല ക്ഷേത്രം എന്നിവടങ്ങളിലും മറ്റ്‌ നിരവധി ക്ഷേത്രങ്ങളിലും നടന്ന തര്‍പ്പണത്തില്‍ ആയിരങ്ങള്‍ പിതൃപൂജ നടത്തി സായൂജ്യമടഞ്ഞു.

മരിച്ചുപോയ പിതൃക്കളുടെ പ്രീതിക്കായാണ്‌ ആണ്‍, പെണ്‍ ഭേദമില്ലാതെ ആത്മസമര്‍പ്പണത്തിന്റെ ബലിയര്‍പ്പിക്കുന്നത്‌. പിതൃക്കളോടുള്ള കടമ നിറവേറ്റാന്‍ ഏറ്റവും യോജ്യമായ ദിനമായാണ്‌ കര്‍ക്കടക വാവ്‌ കണക്കാക്കുന്നത്‌. മനുഷ്യന്റെ ഒരു കൊല്ലം പിതൃക്കള്‍ക്ക്‌ ഒരു ദിവസമാണെന്നും വര്‍ഷത്തിലൊരിക്കല്‍ ചെയ്യുന്ന ശ്രാദ്ധകര്‍മം പിതൃക്കള്‍ക്ക്‌ നിത്യേന കിട്ടുന്നതായി അനുഭവപ്പെടുമെന്നും വിശ്വാസമുണ്ട്‌. സാധുക്കള്‍ക്ക്‌ ഭക്ഷണം നല്‍കുന്നത്‌ ശ്രാദ്ധകര്‍മങ്ങളെ കൂടുതല്‍ ഫലസിദ്ധിയുള്ളതാക്കുന്നു. ഭാരതപ്പുഴയോരം ബലിതര്‍പ്പണത്തിന്‌ ഉത്തമമാണെന്നാണു വിശ്വാസം. തിരുനാവായയില്‍ ബലിതര്‍പ്പണത്തിന്‌ അന്യസംസ്‌ഥാനങ്ങളില്‍നിന്നുപോലും വിശ്വാസികളെത്തി.
പിതൃക്കള്‍ക്ക്‌ എള്ളും പൂവും നല്‍കി ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക