Image

പ്രകടനം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്‌ അനുചിതം: വി.എസ്‌

Published on 30 July, 2011
പ്രകടനം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്‌ അനുചിതം: വി.എസ്‌
കാഞ്ഞങ്ങാട്‌: വി.എസ്‌.അനുകൂല പ്രകടനം നടത്തിയവര്‍ക്കെതിരെ പാര്‍ട്ടി സ്വീകരിച്ച നടപടി ശരിയായില്ലെന്ന്‌ വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ്‌ കാലയളവില്‍ കാസര്‍കോട്‌ ജില്ലയിലെ ഉദുമയില്‍ വി.എസ്‌ അനുകൂല പ്രകടനത്തിന്‌ നേതൃത്വം നല്‍കിയ ഒമ്പത്‌ പേര്‍ക്കെതിരെ സി.പി.എം. നടപടിയെടുത്തിരുന്നു. ഇതിനെതിരേയാണ്‌ വി.എസ്‌ തുറന്നടിച്ചത്‌.

താന്‍ സ്ഥാനാര്‍ത്ഥിയായത്‌ പാര്‍ട്ടിക്ക്‌ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്‌തുവെന്ന്‌ നേതാക്കള്‍ വിലയിരുത്തിയിട്ടുണ്ടെന്നും പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കാന്‍ പോകുന്ന സമയത്ത്‌ ഇത്തരം നടപടികള്‍ സ്വീകരിക്കരുതെന്നാണ്‌ സംഘടനാചട്ടമെന്നും വി.എസ്‌. പറഞ്ഞു.

കാസര്‍കോട്‌ ജില്ലയിലെ ഉദുമയില്‍ വി.എസ്‌ അനുകൂല പ്രകടനത്തിന്‌ നേതൃത്വം നല്‍കിയ ഒമ്പത്‌ പേര്‍ക്കെതിരെ സി.പി.എം. നടപടിയെടുത്തിരുന്നു. ഇതിനെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ്‌ പാര്‍ട്ടി നിലപാടിനെ വി.എസ്‌. വിമര്‍ശിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക