Image

എട്ടാംക്ലാസുകാരിയുടെ ആത്മഹത്യ: വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍

Published on 30 July, 2011
എട്ടാംക്ലാസുകാരിയുടെ ആത്മഹത്യ: വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍
തിരുവനന്തപുരം: പീഡിപ്പിച്ചതില്‍ മനംനൊന്ത്‌ എട്ടാംക്ലാസുകാരി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍. തിരുവനന്തപുരം വഞ്ചിയൂരിലുള്ള സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയാണ്‌ ആത്മഹത്യ ചെയ്‌തത്‌. ആത്മഹത്യ പീഡനത്തെത്തുടര്‍ന്നാണെന്ന്‌ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളിലെയ്‌ക്ക്‌ കുട്ടികളെ കൊണ്ടുവരുന്ന വാന്‍ ഡ്രൈഡവറെ പോലീസ്‌ കസ്റ്റഡിയിലെടുത്തു. ഊരുട്ടമ്പലം സ്വദേശി പ്രവീണ്‍കുമാറാണ്‌ പിടിയിലായത്‌. വീട്ടുകാരുമായി പരിചയമുള്ളയാളായതിനാല്‍ ഈവാനിലായിരുന്നു പെണ്‍കുട്ടിയെ സ്‌കൂളിലേയ്‌ക്കയച്ചിരുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക