Image

പിള്ളയുടെ പ്രായം കണക്കിലെടുക്കാനാവില്ല: അഡ്വക്കറ്റ്‌ ജനറല്‍

Published on 31 July, 2011
പിള്ളയുടെ പ്രായം കണക്കിലെടുക്കാനാവില്ല: അഡ്വക്കറ്റ്‌ ജനറല്‍
തിരുവനന്തപുരം: ജയിലിലുള്ള ആര്‍. ബാലകൃഷ്‌ണപിള്ളയ്‌ക്കു പ്രായാധിക്യത്തിന്റെ പേരില്‍ ശിക്ഷാ ഇളവു നല്‍കാനാവില്ലെന്ന്‌ അഡ്വക്കറ്റ്‌ ജനറല്‍ സര്‍ക്കാരിനു നിയമോപദേശം നല്‍കി. എന്നാല്‍ ജയില്‍ കാലാവധിയില്‍ ഇളവു നല്‍കുന്നതിനു സര്‍ക്കാരിനു പൂര്‍ണ അധികാരമുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇടമലയാര്‍ കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ആര്‍. ബാലകൃഷ്‌ണപിള്ളയ്‌ക്കു പ്രായാധിക്യത്തിന്റെ പേരില്‍ ശിക്ഷാ ഇളവു നല്‍കുന്നതു സംബന്ധിച്ചു നിയമോപദേശം തേടി സര്‍ക്കാര്‍ നല്‍കിയ കത്തിനാണ്‌ അഡ്വക്കറ്റ്‌ ജനറല്‍ കെ.പി. ദണ്ഡപാണി മറുപടി നല്‍കിയത്‌.പ്രായാധിക്യവും രോഗവും മൂലം അവശത അനുഭവിക്കുകയാണെന്നു ചൂണ്ടിക്കാട്ടി 75 പിന്നിട്ട എല്ലാ ജയില്‍പ്പുള്ളികളെയും മോചിപ്പിക്കണമെന്നായിരുന്നു ആര്‍. ബാലകൃഷ്‌ണപിള്ളയുടെ അഭ്യര്‍ഥന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക