Image

വ്യാജ വിസയ്‌ക്കെതിരേ ജാഗ്രത പാലിക്കണം: മാര്‍ക്ക്‌ ടോണര്‍

Published on 31 July, 2011
വ്യാജ വിസയ്‌ക്കെതിരേ ജാഗ്രത പാലിക്കണം: മാര്‍ക്ക്‌ ടോണര്‍
ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വ്യാജ വിസയ്‌ക്കെതിരേ ജാഗ്രത പാലിക്കണമെന്ന്‌ അമേരിക്കന്‍ സ്‌റ്റേറ്റ്‌ ഡിപ്പാര്‍ട്ടുമെന്റ്‌ വക്‌താവ്‌ മാര്‍ക്ക്‌ ടോണര്‍ മുന്നറയിപ്പ്‌ നല്‍കി. വ്യാജ വീസകളും തെറ്റായ രേഖകളും കാട്ടി തട്ടിപ്പുനടത്തുന്നവരെ തിരിച്ചറിയണം. വ്യാജ വിദ്യാര്‍ഥി വീസതട്ടിപ്പു നടത്തുന്നവര്‍ രാജ്യത്തുണ്ടെന്നും ടോണര്‍ അറിയിച്ചു. തട്ടിപ്പു സംബന്ധിച്ചുള്ള കാര്യങ്ങള്‍ സശ്രദ്ധം വീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യയിലെ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരെ വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ ദിവസം വീസ തട്ടിപ്പ്‌ ആരോപണത്തില്‍ കുടുങ്ങിയ നോര്‍ത്തേണ്‍ വെര്‍ജീനിയ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന 2400 വിദ്യാര്‍ഥികളില്‍ 90 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക