Image

കേന്ദ്രമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെ സി.ബി.ഐ ചോദ്യം ചെയ്‌തു

Published on 31 July, 2011
കേന്ദ്രമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെ സി.ബി.ഐ ചോദ്യം ചെയ്‌തു
മുംബൈ: നിയമം ലംഘിച്ച്‌ കാര്‍ഗില്‍ രക്തസാക്ഷികളുടെ സ്‌മരണക്കായി പണികഴിപ്പിച്ച ഫ്‌ളാറ്റ്‌ അഴിമതിയുമായി ബന്ധപ്പെട്ട്‌ കേന്ദ്രമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെ സി.ബി.ഐ. ചോദ്യം ചെയ്‌തു. ഫ്‌ളാറ്റ്‌ നിയമം ലംഘിച്ച്‌ അനര്‍ഹരായവര്‍ക്ക്‌ വിതരണം ചെയ്‌തുവെന്നതാണ്‌ കേസ്‌. അശോക്‌ ചവാന്‌ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം പോയതും ഈ കേസിനെ തുടര്‍ന്നാണ്‌. സുശീല്‍കുമാര്‍ ഷിന്‍ഡെയെ ചോദ്യം ചെയ്യുന്നതിനായി പ്രത്യേക അന്വേഷണസംഘം ഡല്‍ഹിയിലെത്തിയാണ്‌ ചോദ്യം ചെയ്‌തത്‌. ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന കാലയളവിലായിരുന്നു ആദര്‍ശ്‌ ഹൗസിങ്‌ കോംപ്ലക്‌സിന്‌ പരിസ്ഥിതി വകുപ്പിന്റെ അനുമതി തേടിയത്‌.

കേസുമായി ബന്ധപ്പെട്ട്‌ മുംബൈ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ ജയരാജ്‌ പഠക്‌, കോണ്‍ഗ്രസ്‌ നേതാവ്‌ കെ.എല്‍.ഗിഡ്വാനി, സ്ഥാനത്ത്‌ നിന്ന്‌ പുറത്താക്കപ്പെട്ട മഹാരാഷ്ട്രാ ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ രാമാനന്ദ്‌ തിവാരി, നഗരവകുപ്പ്‌ മുന്‍ ഡെപ്യൂട്ടി സെക്രട്ടറി പി.വി.ദേശ്‌മുഖ്‌, ആദര്‍ശ്‌ ഹൗസിങ്‌ സൊസൈറ്റി ആര്‍.സി.താക്കൂര്‍ എന്നിവരെയും സി.ബി.ഐ. നേരത്തെ ചോദ്യം ചെയ്‌തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക