Image

നിരുപമ റാവു വിദേശകാര്യ സെക്രട്ടറി സ്ഥാനത്തു നിന്നു വിരമിക്കുന്നു

Published on 31 July, 2011
നിരുപമ റാവു വിദേശകാര്യ സെക്രട്ടറി സ്ഥാനത്തു നിന്നു വിരമിക്കുന്നു
ന്യൂല്‍ഹി: വിദേശകാര്യ സെക്രട്ടറിയായ നിരുപമ റാവു തല്‍സ്ഥാനത്തുനിന്നും വിരമിച്ചു. ജൂലൈ 31-ന്‌ ഇവരുടെ കാലാവധി പൂര്‍ത്തിയായിരുന്നു. യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ സ്ഥാനത്തേക്കാണ്‌ നിരുപമ പുതുതായി നിയമിതയാകുന്നത്‌. മീര ശങ്കര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ്‌ നിരുപമ റാവുവിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്‌. യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ ആകുന്ന രണ്ടാമത്തെ വനിതയാണു നിരുപമ.വിദേശകാര്യ സെക്രട്ടറിക്കു രണ്ടു വര്‍ഷമാണു കാലാവധി. എന്നാല്‍ നിരുപമയ്‌ക്ക്‌ ഡിസംബറില്‍ ഏഴു മാസം കൂടി കാലാവധി നീട്ടി നല്‍കുകയായിരുന്നു. 1973 ബാച്ച്‌ ഐഎഫ്‌എസ്‌ ഉദ്യോഗസ്ഥയായ നിരുപമ 2009 ആഗസ്റ്റ്‌ ഒന്നിനാണു വിദേശകാര്യ സെക്രട്ടറി സ്ഥാനമേറ്റെടുക്കുന്നത്‌. ഇന്ത്യ പാക്‌ വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതി കൈവരിക്കാന്‍ നിരുപമയ്‌ക്കു കഴിഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക