Image

യു.എസ്.-പാക് നയതന്ത്രജ്ഞര്‍ക്ക് സഞ്ചാര നിയന്ത്രണം

Published on 31 July, 2011
യു.എസ്.-പാക് നയതന്ത്രജ്ഞര്‍ക്ക് സഞ്ചാര നിയന്ത്രണം
യു.എസ്. നയതന്ത്രജ്ഞര്‍ക്ക് രാജ്യത്തിനകത്ത് സഞ്ചരിക്കുന്നതിന് പാകിസ്താന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു തൊട്ടു പിന്നാലെ അമേരിക്ക തിരിച്ചടിച്ചു. നയതന്ത്രജ്ഞര്‍ക്കും എംബസി ഉദ്യോഗസ്ഥര്‍ക്കും അവര്‍ ജോലി ചെയ്യുന്ന നഗരത്തിനു പുറത്തു സഞ്ചരിക്കണമെങ്കില്‍ പാക് സര്‍ക്കാറിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന് ജിയോ ടി.വി. റിപ്പോര്‍ട്ടു ചെയ്തു. ഇതേത്തുടര്‍ന്ന് അമേരിക്കയിലെ പാക് ഉദ്യോഗസ്ഥര്‍ക്കും സമാന നിയന്ത്രണം ഏര്‍പ്പെടുത്തി.

സംഘര്‍ഷബാധിതമായ പെഷവാര്‍ സന്ദര്‍ശിക്കാന്‍ ശ്രമിച്ച യു.എസ്. ഉദ്യോഗസ്ഥരെ പാക് അധികൃതര്‍ ഏതാനും ദിവസം മുമ്പ് തിരിച്ചയച്ചിരുന്നു. തുടര്‍ന്ന് മറ്റു രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും പെഷവാറിലേക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചു. അതിനു ശേഷമാണ് ജോലി ചെയ്യുന്ന നഗരത്തിനു പുറത്തു സഞ്ചരിക്കണമെങ്കില്‍ എന്‍.ഒ.സി. വാങ്ങണമെന്ന വ്യവസ്ഥ കൊണ്ടുവന്നത്. ഇതേക്കുറിച്ച് അമേരിക്ക ഔദ്യോഗിക പ്രതികരണമൊന്നും പുറപ്പെടുവിച്ചില്ല. 

യു.എസ്. ഉദ്യോഗസ്ഥരുടെ രണ്ട് സംഘങ്ങളെയാണ് പ്രത്യേക അനുമതിയില്ലാത്തതിനാല്‍ പെഷവാറില്‍ നിന്ന് തിരിച്ചയച്ചത്. പാകിസ്താനുള്ള അമേരിക്കയുടെ സൈനിക സഹായധനം വെട്ടിക്കുറച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഇത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക