Image

മന്ത്രി ആര്യാടന്‍ മുഹമ്മദും മദ്യനയത്തിനെതിരെ

Published on 31 July, 2011
മന്ത്രി ആര്യാടന്‍ മുഹമ്മദും മദ്യനയത്തിനെതിരെ
മന്ത്രി ആര്യാടന്‍ മുഹമ്മദും മദ്യനയത്തിനെതിരെ രംഗത്തെത്തി. വേണ്ടത്ര ചര്‍ച്ചകളോ കൂടിയാലോചനകളോ ഇല്ലാതെയാണ് മദ്യനയത്തിന്റെ കരട് തയ്യാറാക്കിയതെന്ന് ആര്യാടന്‍ പറഞ്ഞു. നയം പ്രഖ്യാപിക്കുന്നതിന് കുറച്ചുകൂടി സാവകാശം നല്‍കണമായിരുന്നു.

ഇപ്പോള്‍ ക്യാബിനറ്റ് മാത്രമാണ് പുതിയ മദ്യനയം അംഗീകരിച്ചതെന്നും ഇനി ജനങ്ങള്‍ അംഗീകരിക്കേണ്ടതുണ്ടെന്നും അതിനായി ചര്‍ച്ചകള്‍ നടക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക